Advertisement

ചെങ്ങന്നൂരില്‍ ഭരണത്തിന്റെ വിലയിരുത്തല്‍ കാണാം; സജി ചെറിയാന്‍ വിജയിക്കും: വിഎസ്

May 20, 2018
Google News 0 minutes Read

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ വിലയിരുത്തല്‍ പ്രകടമാകുമെന്നും ഇടതുപക്ഷ സ്ഥാനാര്‍ഥി സജി ചെറിയാന്‍ വിജയിക്കുമെന്നും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. ചെങ്ങന്നൂരില്‍ കെ.എം. മാണി പിന്തുണച്ചില്ലെങ്കിലും എല്‍ഡിഎഫ് വിജയിക്കുമെന്നും വി.എസ്. പറഞ്ഞു. എല്‍ഡിഎഫ് ഭരണത്തില്‍ ചെങ്ങന്നൂരിലെ ജനങ്ങള്‍ സംതൃപ്തരാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പങ്കുവെച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിഎസ് ചെങ്ങന്നൂരിലെത്തിയപ്പോഴായിരുന്നു വിഎസിന്റെ പ്രതികരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here