Advertisement

മോഹന്‍ലാലിന് പിറന്നാള്‍ മധുരം; ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടിയും

May 21, 2018
Google News 1 minute Read
amma new executive members to take charge today

ആരാധകരുടെ സ്വന്തം ലാലേട്ടന് ഇന്ന് 58-ാം പിറന്നാള്‍ മധുരം. പ്രിയ താരത്തിന് ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍. മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേരാന്‍ മലയാള സിനിമതാരങ്ങളും. സോഷ്യല്‍ മീഡിയ വഴി മിക്ക താരങ്ങളും മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് കഴിഞ്ഞു. നടന്‍ മമ്മൂട്ടിയും ഫേസ്ബുക്ക് പോസ്റ്റിലൂടെ മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നു. ‘Happy Birthday Dear Lal’ എന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ഇരു താരങ്ങളുടെയും ആരാധകര്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയാണ്. 1960 മെയ് 21 നാണ് മോഹന്‍ലാല്‍ ജനിച്ചത്. പ്രിയ താരത്തിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് ചില സര്‍പ്രൈസുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇന്നേദിവസം ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here