Advertisement

എനിക്കൊരു കാലില്ല എന്നിട്ടും ഞാൻ ഹാപ്പി ആണ്; ധീരനാണ്

May 21, 2018
Google News 1 minute Read
nandhu

ജീവിതത്തെ പോസിറ്റീവ് ആയി കാണാന്‍ വലിയ പ്രായമൊന്നും വേണ്ട. ക്യാന്‍സറിന്റെ പിടിയിലമര്‍ന്ന നന്ദുവിനെ അറിഞ്ഞാല്‍ എല്ലാവരും ഇത് തന്നെ പറയും.  ക്യാന്‍സറിന്റെ കൈയ്യില്‍ നിന്ന് പിടി വിടുവിക്കുമ്പോള്‍ നന്ദുവിന് തന്റെ വലതുകാല്‍ കൊടുക്കേണ്ടി വന്നു. അതും ചെറുപ്രായത്തില്‍.  എന്നാല്‍ അതില്‍ തനിക്ക് ദുഃഖമില്ല. കാല് വേണോ ജീവന്‍ വേണോ എന്ന് ഡോക്ടര്‍ ചോദിച്ചു, അന്ന് ഞാന്‍ സന്തോഷത്തോടെയാണ് ജീവന്‍ മതിയെന്ന് പറഞ്ഞത് നന്ദു പറയുന്നു. നന്ദുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന് താഴെ ഈ മനോഭാവത്തെ വാനോളം പുകഴ്ത്തുകയാണ് ആളുകള്‍.

ഒരു സഹതാപ തരംഗം സൃഷ്ടിക്കാനല്ല ഞാന്‍ ധീരനാണെന്ന് തെളിയിക്കാനാണ് ഈ പോസ്റ്റെന്ന് നന്ദു പറയുന്നു. ക്യാന്‍സര്‍ ട്രീറ്റ്മെന്റ് തുടങ്ങുന്ന ദിവസം ആശുപത്രിയില്‍ നിന്നും നന്ദു ചികിത്സ തുടങ്ങുന്നുവെന്ന് ആത്മവിശ്വാസത്തോടെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് ആപോസ്റ്റ് നന്ദു ഇട്ടത്.  ക്യാന്‍സര്‍ എന്ന രോഗം എന്നെയും പ്രണയിച്ചു തുടങ്ങിയിരിക്കുന്നു…പക്ഷേ എന്നെ അവളുടെ വരുതിയില്‍ അക്കാമെന്ന് സ്വപ്നത്തില്‍ പോലും കരുതേണ്ട… അതിനെ മഹാരോഗം എന്നൊന്നും വിളിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല… ചെറിയൊരു ജലദോഷം വന്ന ലഘവം മാത്രമേ ഞാന്‍ ഇതിന് നല്കുന്നുള്ളൂ… രോഗം ആര്‍ക്കും എപ്പോഴും വരാം..അത് ശരീരത്തിന്റെ ഒരവസ്ഥ മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നായിരുന്നു നന്ദുവിന്റെ പോസ്റ്റ്.  നിരവധി പേരാണ് അന്ന് ആശംസയര്‍പ്പിച്ച് എത്തിയത്. നന്ദുവിന്റെ ചികിത്സ പുരോഗമിക്കുകയാണ്.


നന്ദുവിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം
അതെ എന്റെ ഒരു കാൽ നഷ്ടപ്പെട്ടിരിക്കുന്നു…
എനിക്കും ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല ട്ടോ…
പക്ഷെ എനിക്കതിൽ ദുഃഖമൊന്നും ഇല്ല..
ഞാൻ വളരെ സന്തോഷവനാണ്…
ഡോക്ടർ എന്നോട് ചോദിച്ചു കാൽ വേണോ അതോ ജീവൻ വേണോ എന്ന് ഞാൻ സന്തോഷത്തോടെ പറഞ്ഞു ജീവൻ മതിയെന്ന്…
ഈ യുദ്ധത്തിൽ ഞാൻ വിജയിക്കുക തന്നെ ചെയ്യും…
ട്രീറ്റ്മെന്റ് കഴിഞ്ഞിട്ടില്ല…
ഈ സുന്ദരമായ ഭൂമിയിൽ വീണ്ടും ജീവിക്കാൻ അനുവാദം തന്ന ദൈവത്തിന് ഒത്തിരി നന്ദി…
എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഒരുപാട് നന്ദി…
നിറമില്ല,മീശയില്ല,താടിയില്ല, എന്നൊക്കെ പറഞ്ഞു സങ്കടപ്പെടുന്നവരേ നിങ്ങൾ എന്നെനോക്കൂ…
എനിക്കൊരു കാലില്ല എന്നിട്ടും ഞാൻ ഹാപ്പി ആണ്…
അതുകൊണ്ട് നമ്മളെ മറ്റുള്ളവരുമായി താരതമ്യം ചെയ്ത് സങ്കടപ്പെടാതെ സന്തോഷത്തോടെ ജീവിക്കൂ…
ഈ ലോകത്തിൽ 750 കോടി ആൾക്കാരിൽ നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേയുള്ളൂ ?
NB : ഒരു സഹതാപ തരംഗം ഉണ്ടാക്കുകയല്ല എന്റെ ലക്ഷ്യം..നിങ്ങളാരും സഹതാപത്തോടെ നോക്കുന്നതും എനിക്കിഷ്ടമല്ല..
ഞാൻ ധീരനാണ് !!
അപ്രതീക്ഷിതമായ രോഗങ്ങളിലും പ്രതിസന്ധികളിലും തകർന്നു പോകുന്നവർക്ക് ഒരു ധൈര്യം കൊടുക്കുകയാണ് എന്റെ ലക്ഷ്യം !!
ആരും ഇനി ഒരു രോഗത്തെയും ഭയപ്പെടാൻ പാടില്ല..
കൂടാതെ നിസ്സാര കാര്യങ്ങൾക്ക് ആത്മഹത്യ ചെയ്യുന്ന പുതു തലമുറയ്ക്ക് എന്റെ അനുഭവങ്ങൾ വെളിച്ചമാകട്ടെ !!
ജഗതീശ്വരൻ എനിക്ക് തന്ന കർമ്മമാണ് ഇത് !!
“നിങ്ങളുടെ സ്വന്തം നന്ദൂസ് “

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here