Advertisement

നിപാ വൈറസ്; പനി ബാധിച്ച് മരിച്ചവരെ പരിചരിച്ച നഴ്സ് മരിച്ചു

May 21, 2018
Google News 0 minutes Read
nurses who treated nippa virus affectants dead

നിപാ വൈറസ് ബാധമൂലമുള്ള പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. പനി ബാധിച്ച് മരിച്ചവരെ പരിചരിച്ച നഴ്സ് ലിനിയാണ് മരിച്ചത്. ഇതോടെ ഈ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം ഒമ്പതായി.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്നു കോഴിക്കോട് ചെമ്പനോട സ്വദേശിനിയായ ലിനി. ലിനിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയില്ല. മൃതദേഹം ഇന്നു പുലർച്ചെ തന്നെ ആശുപത്രി വളപ്പിൽ സംസ്‌കരിച്ചു. വൈറസ് പടരാതിരിക്കാനുള്ള മുൻകരുതലിൻറെ ഭാഗമായാണ് നടപടി.

നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് പേരാമ്പ്രയിൽ ഇന്ന് കേന്ദ്ര സംഘം സന്ദർശനം നടത്തും. ചെങ്ങരോത്ത് മേഖലയിലായിരിക്കും പ്രധാനമായും സന്ദർശനം. നാദാപുരം ചെക്കിയാട്, കോഴിക്കോട് നഗരത്തിനടുത്തുള്ള പാലാഴി എന്നിവിടങ്ങളിലും സമാനമായ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here