Advertisement

ഇക്കാര്‍ഡിയില്ലാത്ത അര്‍ജന്റീന

May 22, 2018
Google News 4 minutes Read
messi and iccardi

റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പി​​നു​​ള്ള 23 അം​​ഗ അ​​ർ​​ജ​​ന്‍റീ​​ന ടീ​​മി​​നെ പ​​രി​​ശീ​​ല​​ക​​ൻ ഹൊ​​ർ​​ഹെ സാം​​പോ​​ളി പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​ന്‍റ​​ർ​​മി​​ലാ​​ൻ താ​​ര​​മാ​​യ മൗ​​റോ ഇ​​ക്കാ​​ർ​​ഡി പു​​റ​​ത്താ​​യ​​താ​​ണ് പ്ര​​ധാ​​ന തീ​​രു​​മാ​​നം. അ​​തേ​​സ​​മ​​യം, പോ​​ളോ ഡൈ​​ബാ​​ല അ​​ന്തി​​മ സം​​ഘ​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ട്ടു. ഡി​​യേ​​ഗോ പെ​​റോ​​ട്ടി, ലൗ​​താ​​രോ മാ​​ർ​​ട്ടി​​ന​​സും ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട സം​​ഘ​​ത്തി​​ലെ പ്ര​​ധാ​​നി​​യാ​​ണ്.

ഈ ​​സീ​​സ​​ണി​​ൽ ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ​​യി​​ൽ 29 ഗോ​​ൾ നേ​​ടി​​യ താ​​ര​​മാ​​ണ് ഇ​​ക്കാ​​ർ​​ഡി. എ​​ന്നാ​​ൽ, ഇ​​ക്കാ​​ർ​​ഡി​​യെ ഒ​​ഴി​​വാ​​ക്കി പ​​രി​​ക്കി​​ൽ​​നി​​ന്ന് മോ​​ചി​​ത​​നാ​​യി തി​​രി​​ച്ചെ​​ത്താ​​ൻ കാ​​ത്തി​​രി​​ക്കു​​ന്ന സെ​​ർ​​ജ്യോ അ​​ഗ്യൂ​​റോ, ഗോ​​ണ്‍​സാ​​ലോ ഹി​​ഗ്വി​​ൻ എ​​ന്നി​​വ​​രെ മു​​ന്നേ​​റ്റ നി​​ര​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി​​യും മു​​ന്നേ​​റ്റ നി​​ര​​യു​​ടെ ഭാ​​ഗ​​മാ​​ണ്. മെ​​സി​​യു​​ടെ ക്യാ​​പ്റ്റ​​ൻ​​സി​​യി​​ലാ​​ണ് ടീം ​​റ​​ഷ്യ​​യി​​ൽ പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങു​​ക. സീ​​സ​​ണി​​ൽ ബാ​​ഴ്സ​​യ്ക്കാ​​യി മെ​​സി 34 ഗോ​​ളു​​ക​​ൾ നേ​​ടി​​യി​​രു​​ന്നു.

മധ്യനിരയില്‍ പി.എസ്.ജി താരം ഡി മരിയക്ക് പിന്തുണയുമായി എ സി മിലാന്‍ താരം ലൂക്കസ് ബിഗ്ലിയും സെവിയ്യ താരം എവര്‍ ബനേഗയും മുന്‍ ബാഴ്സലോണ താരം മഷ്‌കരാനോയും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

മാഞ്ചസ്റ്റര്‍ സിറ്റി താരം ഓട്ടമെന്‍ഡിയുടെ നേതൃത്വത്തില്‍ ഉള്ള പ്രതിരോധ നിരയില്‍ റോമാ പ്രതിരോധ താരം ഫാസിയോയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രധിരോധ താരം മാര്‍ക്കോസ് റോഹോയും ഇടം നേടിയിട്ടുണ്ട്.

ബാറിന് കീഴില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സെര്‍ജിയോ റോമെറോയാണ് ഒന്നാം നമ്പര്‍. ചെല്‍സി ഗോള്‍ കീപ്പര്‍ വില്‍ഫ്രഡോ കാബല്ലെറോയും ഇടം നേടിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here