Advertisement

ഭൂമിയിടപാടില്‍ ആശ്വാസം; മാര്‍. ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

May 22, 2018
Google News 0 minutes Read
Cardinal Mar George alancheri

സീറോ മലബാര്‍ ഭൂമിയിടപാട് കേസില്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരിക്ക് ആശ്വാസം. കര്‍ദ്ദിനാളിനെതിരെ കേസെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് റദ്ദാക്കിയത്. സിംഗില്‍ ബെഞ്ച് നിര്‍ദേശ പ്രകാരം എടുത്ത കേസ് ഡിവിഷന്‍ ബെഞ്ച് മുഴുവനായി റദ്ദാക്കുകയല്ല ചെയ്തിരിക്കുന്നത്. മറിച്ച്, പോലീസിന് മുന്നിലുള്ള പരാതിയില്‍ നിയമാനുസൃത നടപടി തുടരാവുന്നതാണ്.
മാര്‍. ജോര്‍ജ്ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

ആലുവ സ്വദേശി ഷൈൻ വർഗീസ് നൽകിയ ഹർജിയിൽ  നേരത്തെ അന്വേഷണത്തിന് സിംഗിൾ ബെഞ്ച് ഉത്തരവ് നൽകിയിരുന്നത്. ഇതിനെതിരെ കർദ്ദിനാൾ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് വിധി പറഞ്ഞത്. ഷൈൻ വർഗീസിന്‍റെ പരാതി ഹൈക്കോടതിയിലേക്ക് എത്തിയ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

പൊലീസിൽ പരാതി നൽകിയതിന്‍റെ അടുത്ത ദിവസം തന്നെ കേസെടുത്തില്ലെന്ന് കാണിച്ച് ഹൈക്കോടതിയിൽ പരാതി നൽകിയതിലാണ് കോടതി വീഴ്ച ചൂണ്ടിക്കാണിച്ചത്. എന്നാൽ പൊലീസിന് നിയമനടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു. അതേസമയം, ഹര്‍ജിക്കാര്‍ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here