Advertisement

കൂട്ടുകാര്‍ അവധി ആഘോഷിക്കുമ്പോള്‍ മണ്ണിനെ അറിയുകയാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍…

May 22, 2018
Google News 1 minute Read

കൂട്ടുകാര്‍ അവധിക്കാലം ആഘോഷിക്കുമ്പോള്‍ കാര്‍ഷികരംഗത്ത് മണ്‍മറയുന്ന കൃഷിപാഠങ്ങള്‍ മടക്കിക്കൊണ്ടുവരാനുള്ള തീവ്രപരിശ്രമത്തിലാണ് ഹൈറേഞ്ചിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ രാജകുമാരിയിലെ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം അംഗങ്ങളാണ് അവധിക്കാലം കാര്‍ഷികപ്രവര്‍ത്തനങ്ങളിലൂടെ ആഘോഷമാക്കുന്നത്.

2017-ല്‍ സ്വകാര്യവ്യക്തിയുടെ ഒന്നര ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് കാര്‍ഷിക രംഗത്തേക്ക് കാല്‍വെപ്പ് നടത്തിയ വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ തന്നെ ഏറ്റവും വലിയ സ്‌കൂള്‍  അടുക്കള തോട്ടം നിര്‍മ്മിച്ച് കാര്‍ഷിക രംഗത്ത്  നിരവധി പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടി. നാലായിരം ഗ്രോബാഗുകളിലായി സ്‌കൂള്‍ അങ്കണത്തിലാണ് ഇവര്‍ അടുക്കളതോട്ടം നിര്‍മ്മിച്ചത്. ഇപ്പോഴും പരിപാലിച്ചു വരുന്ന അടുക്കളത്തോട്ടത്തിനൊപ്പം പതിനൊന്നര ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷിയും നടത്തി. ഇതിനു പുറമെയാണ് കൂട്ടുകാര്‍ അവധിക്കാലം  ആഘോഷിക്കുമ്പോള്‍ അന്യം നിന്ന് പോകുന്ന കിഴങ്ങുവര്‍ഗ്ഗങ്ങളടക്കം വൈവിധ്യമാര്‍ന്ന വിളകള്‍ കൃഷി ചെയ്ത് ഇവര്‍ മാതൃകയാകുന്നത്. നനകിഴങ്ങും ചെറുകിഴങ്ങും കൂടാതെ ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, മരച്ഛീനി, കൂര്‍ക്ക, മുതിര, തൊമര, കച്ചോലം വരെ അവധിക്കലാത്ത് സ്‌കൂളില്‍ നട്ട് പരീക്ഷിക്കുകയാണ് ഇവര്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here