Advertisement

ശ്രീജിത്തിന്റെ ഭാര്യ അഖില സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു

May 23, 2018
Google News 0 minutes Read
custody dath sreejith

വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ വെച്ച് മരണമടഞ്ഞ ശ്രീജിത്തിന്റെ ഭാര്യ അഖില സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയില്‍ പ്രവേശിച്ചു. പറവൂര്‍ താലൂക്ക് ഓഫീസില്‍ ക്ലാര്‍ക്ക് ആയിട്ടാണ് ജോലി. രാവിലെ പറവൂര്‍ തഹസില്‍ദാരുടെ മുന്നില്‍ നിയമന ഉത്തരവും സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കി. ഇവ പരിശോധിച്ച ശേഷം തഹസിൽദാർ ജോലിയിൽ പ്രവേശിക്കാൻ അനുമതി നൽകി. ഓഫീസിലെ എ3 സെക്ഷനിൽ ആണ് അഖിലയ്ക്ക് സീറ്റ്‌ നൽകിയിരിക്കുന്നത്.

രണ്ടാം തീയതിയാണ് അഖിലയ്ക്ക് ജോലി നൽകാൻ സർക്കാർ തീരുമാനിച്ചത്.  17ന് ജില്ല കളക്ടർ വീട്ടിലെത്തി ഉത്തരവ് കൈമാറി. ശ്രീജിത്തിന്‍റെ ജീവന്‍റെ വിലയാണ് ജോലിയെന്നും, ഇത് കിട്ടിയത് ആശ്വാസം നൽകുന്നുവെന്നും അഖില പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here