Advertisement

അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടി; റഷ്യയില്‍ ഗോള്‍ വല കാക്കാന്‍ റൊമേറോ ഇല്ല

May 23, 2018
Google News 0 minutes Read
romero

റഷ്യന്‍ ലോകകപ്പിന് തയ്യാറെടുക്കുന്ന മെസിയുടെ നീലപ്പട പ്രതിരോധത്തില്‍. ഗോള്‍ വല കാക്കാന്‍ അര്‍ജന്റീനയുടെ സൂപ്പര്‍ ഗോളി സെര്‍ജിയോ റൊമാറോ റഷ്യയിലെത്തില്ല. പരിക്കിനെ തുടര്‍ന്നാണ് അര്‍ജന്റീനയുടെ ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമാറോ ലോകകപ്പില്‍ നിന്ന് പുറത്തായത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ഗോൾകീപ്പറായ റൊമേറോയുടെ കാൽമുട്ടിനേറ്റ പരിക്കാണ് വില്ലനായിരിക്കുന്നത്. അടുത്തകാലത്തായി റൊമേറോയെ പരിക്ക് കാര്യമായി പിടികൂടിയിരുന്നു.

2014 ലോകകപ്പിൽ ജർമനിക്കെതിരേ ഫൈനലിൽ തോറ്റ അർജന്‍റീനയുടെ ഗോൾവലകാത്തത് റൊമേറോയായിരുന്നു. ചൊവ്വാഴ്ചയാണ് 31 വയസുകാരനായ റൊമേറയെ കൂടി ഉൾപ്പടുത്തി അർജന്‍റീനിയൻ പരിശീലകൻ ജോർജി സാംപോളി 23 അംഗ ടീമിനെ പ്രഖ്യാപിച്ചത്. പിന്നാലെയാണ് പരിക്ക് വാർത്ത് പുറത്തുവന്നത്. റൊമേറോയുടെ കാൽമുട്ടിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

റൊമേറോയ്ക്ക് പകരക്കാരനായി നഹുവേൽ ഗുസ്മാനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച ഫോമിലുള്ള ചെൽസി ഗോൾ കീപ്പർ ബില്ലി കാബല്ലറോയായിരിക്കും ലോകകപ്പിൽ ഇനി അർജന്‍റീനയുടെ ഒന്നാം നന്പർ ഗോളിയാകുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here