Advertisement

ഗ്രൂപ്പ് വീഡിയോ കോൾ സംവിധാനവുമായി വാട്ട്‌സാപ്പ്

May 23, 2018
Google News 1 minute Read
whatsapp introduces group video call feature

ഗ്രൂപ്പ് വീഡിയോ കോൾ സംവിധാനം അവതരിപ്പിച്ച് വാട്‌സാപ്പ്. പരീക്ഷണാടിസ്ഥാനത്തിൽ ചില ആൻഡ്രോയിഡ്, ആപ്പിൾ ഫോണുകളിൽ ഇപ്പോൾ തന്നെ ഗ്രൂപ്പ് വീഡിയോ കോൾ ഇപ്പോൾ തന്നെ ലഭ്യമായി തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. താമസിയാതെ ഈ സൗകര്യം എല്ലാ ആൻഡ്രോയിഡ്, ഐഫോൺ ഉപഭോക്താക്കളുടെ വാട്‌സാപ്പിൽ എത്തും.

ഇപ്പോൾ ഗ്രൂപ്പ് വീഡിയോ കോളിൽ ഒരാൾക്ക് ഒരേ സമയം മൂന്ന് പേർക്കാണ് കോൾ ചെയ്യാൻ കഴിയുക. ഇത് സ്ഥിരമായാൽ ആളുകളുടെ എണ്ണം നാലാകും. പുതിയ സംവിധാനം വാട്‌സാപ്പിന്റെ ഐ ഒ എസ് പതിപ്പ് 2.18.52ലും ആൻഡ്രോയ്ഡ് ബീറ്റ പതിപ്പ് 2.18.145 ന് മുകളിലുള്ളവയിലുമാണ് എത്തിയത്. 2.18.155 ആണ് ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പ്.

whatsapp introduces group video call feature

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here