Advertisement

വരാണസിയിൽ യുവതിയെ പീഡിപ്പിച്ച ബിജെപി എംഎൽഎ അറസ്റ്റിൽ

May 24, 2018
Google News 0 minutes Read
BJP leader arrested for allegedly raping a woman in a lodge

വരാണസിയിൽ യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിച്ച സംഭവത്തിൽ ബിജെപി എംഎൽഎ അറസ്റ്റിൽ. ലോഡ്ജിലേക്ക് വന്നാൽ വനിതാ ഓഫീസറുമായി കൂടിക്കാഴ്ച തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്താണ് ബിജെപി നേതാവ് കനയ്യലാൽ മിശ്ര പീഡിപ്പിച്ചതെന്ന് യുവതി പറഞ്ഞു.

ജോലിയുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി തവണ കനയ്യലാലിനെ യുവതി ഫോൺ ചെയ്തിരുന്നു. തുടർന്നാണ് സർക്കാർ ജീവനക്കാരിയെ പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയത്. കനയ്യ ലാലിനെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.

റൂമിലേക്ക് കയറിയപ്പോൾ ഇയാൾ ആക്രമിക്കാൻ ശ്രമിച്ചതോടെ യുവതി ശബ്ദം വെച്ച് ആളെ കൂട്ടുകയായിരുന്നു. പിന്നീട് എമർജൻസി നമ്പറിൽ വിളിച്ച് അറിയിച്ചപ്പോൾ പൊലീസ് എത്തുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here