Advertisement

കോഹ്‌ലിയുടെ ഫിറ്റ്‌നെസ് ചലഞ്ച് ഏറ്റെടുത്ത മോദിയെ വെട്ടിലാക്കി രാഹുലിന്റെ പുതിയ ചലഞ്ച്!!!

May 24, 2018
Google News 11 minutes Read

ഒരു ചലഞ്ച് ഏറ്റെടുത്ത് പ്രധാനമന്ത്രി ധീരനായി നില്‍ക്കുമ്പോള്‍ മറ്റൊരു ചലഞ്ചിലൂടെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്. നേരത്തേ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഫിറ്റ്‌നെസ് ചലഞ്ചിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ചിരുന്നു. മണിക്കൂറുകള്‍ക്കകം ഫിറ്റ്‌നെസ് ചലഞ്ച് ഏറ്റെടുക്കുന്നതായി വിരാട് കോഹ്‌ലിക്ക് പ്രധാനമന്ത്രി ട്വിറ്ററിലൂടെ മറുപടിയും നല്‍കി. വെല്ലുവിളി സ്വീകരിച്ചുകൊണ്ട് തന്റെ ഫിറ്റ്‌നെസ് വീഡിയോ ഉടന്‍ തന്നെ ഷെയര്‍ ചെയ്യുമെന്ന് മോദി മറുപടി നല്‍കുകയായിരുന്നു.

അങ്ങനെ താരമായി നില്‍ക്കുമ്പോഴാണ് ഫിറ്റ്‌നെസ് ചലഞ്ച് ട്വീറ്റ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏറ്റെടുത്തത്. വിരാട് കോഹ്‌ലിയുടെ ചലഞ്ച് ഏറ്റെടുത്തത് പോലെ മറ്റൊരു ചലഞ്ച് കൂടി പ്രധാനമന്ത്രി ഏറ്റെടുക്കണമെന്ന് രാഹുല്‍ ട്വീറ്ററില്‍ കുറിച്ചു. ഫ്യൂവല്‍ ചലഞ്ച് ഏറ്റെടുത്ത് കുതിച്ചുയരുന്ന ഇന്ധനവില കൂടി കുറക്കാമോ എന്നാണ് രാഹുലിന്റെ ചോദ്യം. ഇതോടെ പ്രധാനമന്ത്രി വെട്ടിലായിരിക്കുകാണ്. ‘ഫ്യൂവല്‍ ചലഞ്ച്’ എന്ന ഹാഷ്ടാഗോടെയാണ് ട്വിറ്ററില്‍ രാഹുലിന്റെ വെല്ലുവിളി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here