Advertisement

ജഡ്ജിമാരുടെ നിയമനം കുടുംബകാര്യമല്ല : ജസ്റ്റിസ് കെമാൽ പാഷ

May 24, 2018
Google News 0 minutes Read

ജഡ്ജിമാരുടെ നിയമനത്തെ വിമർശിച്ച് ജസ്റ്റിസ് കെമാൽ പാഷ. ജഡ്ജിമാരുടെ നിയമനം കുടുംബകാര്യമല്ലെന്ന് ജസ്റ്റിസ് കെമാൽ പാഷ. കൊളീജിയം നിർദ്ദേശിച്ച പട്ടികയിലുള്ളത് ജഡ്ജിമാരുടെ ബന്ധുക്കളാണെന്നും, ഇപ്പോൾ നിയമനത്തിന് പരിഗണിക്കുന്നവർ യോഗ്യരല്ലെന്ന് കെമൽ പാഷ പറഞ്ഞു. വിരമിച്ച ശേഷം ജഡ്ജിമാർ സർക്കാർ പദവിയിലേക്ക് പോകരുതെന്നും കെമാൽ പാഷ പറഞ്ഞു. യാത്രയയപ്പ് സമ്മേളനത്തിലാണ് കമൊൽ പാഷ ഇക്കാര്യം പറഞ്ഞത്.

അഴിമതി തുടച്ചുനീക്കാനും നീതി നടപ്പിലാക്കാനും താൻ ഒരുപാട് പ്രയത്‌നിച്ചിട്ടുണ്ടെന്ന് കെമാൽ പാഷ പറഞ്ഞു. ജഡ്ജായി ജോലി ചെയ്യുക എളുപ്പമല്ലെന്നും, െേറ കടമ്പകൾ മറികടക്കേണ്ടി വന്നെന്നും ്അദ്ദേഹം പറഞ്ഞു. വളരെ കാലങ്ങളായി നിലകൊണ്ടിരുന്ന ഈ കോടതിയുടെ ശേഭയാണ് അടുത്ത കുറച്ചുനാളുകളായി കളങ്കപ്പെട്ടത് തന്നെ ഞെട്ടിച്ചുവെന്ന് കെമാൽ പാഷ പറഞ്ഞു. ജഡ്ജിമാർ വരും പോകും, എന്നാൽ ബാർ അവിടെ തന്നെ നിൽക്കുമെന്നും ചില സംഭവങ്ങൾ അതിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്നും കെമാൽ പാഷ പറഞ്ഞു.

ബാറിൽ ജഡ്ജിയാകാൻ യോഗ്യരായ അഭിഭാഷകരുണ്ടെന്നും. യോഗ്യതയില്ലാത്തവരെ പരിഗണിക്കുന്നത് വ്യവസ്ഥിതിക്കെതിരെ വിരൽ ചൂണ്ടുമെന്നും അദ്ദേഹം പറഞ്ഞു. നീതി നടപ്പിലാക്കുക എന്നത് ദൈവികമായ പ്രവൃത്തിയാണെന്നും, അതുകൊണ്ട് തന്നെ അതിനായുള്ള വ്യക്തികളെ തെരഞ്ഞെടുക്കുമ്പോൾ അവർക്ക് അതിനുള്ള കഴിവും യോഗ്യതയുമുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കെമാൽ പാഷ പറഞ്ഞു.

സർക്കാരാണ് കോടതിക്ക്, പ്രത്യേകിച്ച് ഹൈക്കോടതിക്ക് മുന്നിൽ, ഏറ്റവും കൂടൂതൽ എത്തുന്നത്. അതുകൊണ്ട് തന്നെ വിരമിക്കലിന് ശേഷം സർക്കാർ ജോലി പ്രതീക്ഷിക്കുന്ന ജഡ്ജിമാർ ഒരിക്കലും സർക്കാരിന് ഇഷ്ടക്കേടുണ്ടാക്കാൻ ശ്രമിക്കില്ല. അതുകൊണ്ട് തന്നെ ശമ്പളത്തോടെയുള്ള സർക്കാർ ജോലികളിൽ വിരമിക്കലിന് മൂന്ന് വർഷത്തിനകം ജോലിനോക്കരുതെന്ന ജസ്റ്റിസ് കപാടിയയുടേയും ജസ്റ്റിസ് ടിഎസ് ഠാക്കുറിന്റെയും വാക്കുകൾ താൻ ഓർക്കുന്നുവെന്നും തന്റെ വിരമിക്കൽ സമ്മേളനത്തിൽ കെമാൽ പാഷ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here