Advertisement

നിപ വൈറസ്; ഉന്നതതല യോഗം ചേര്‍ന്നു

May 24, 2018
Google News 0 minutes Read
pinarayi vijayan and health minister

നിപ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. സര്‍ക്കാര്‍ സ്വീകരിച്ച് പോരുന്ന നടപടിക്രമങ്ങളെ യോഗം വിലയിരുത്തി. ജാഗ്രത തുടരാനും സൂക്ഷമ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥി​തി​ഗ​തി​ക​ൾ ചീ​ഫ് സെ​ക്ര​ട്ട​റി​ത​ല സ​മി​തി നി​ര​ന്ത​ര​മാ​യി വി​ല​യി​രു​ത്തും. സ​ർ​ക്കാ​ർ മു​ഖേ​ന എ​ത്തി​ച്ച മ​രു​ന്നു​ക​ൾ വി​ത​ര​ണം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. വൈ​റ​സ് ബാ​ധ​യേ​റ്റ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലും മ​രു​ന്ന് വി​ത​ര​ണം​ ചെ​യ്യാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

സ്ഥി​തി​ഗ​തി​ക​ൾ ച​ർ​ച്ച ചെ​യ്യാ​ൻ വെള്ളിയാഴ്ച ​ഉ​ച്ച​ക്കഴിഞ്ഞ് രണ്ടിന് രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, എംപിമാ​ർ, എം​എ​ൽ​എ​മാ​ർ എ​ന്നി​വ​രു​ടെ യോ​ഗം കോ​ഴി​ക്കോ​ട് കളക്‌ട്രേറ്റിൽ ചേ​രും. മ​ന്ത്രി​മാ​രാ​യ കെ.​കെ.ശൈ​ല​ജ, ടി.​പി.രാ​മ​കൃ​ഷ്ണ​ൻ, എ ​കെ.ശ​ശീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. വെള്ളിയാഴ്ച വൈ​കി​ട്ട് നാലിന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ത​ദ്ദേ​ശസ്വ​യം​ഭ​ര​ണ സ്ഥാ​പ​ന മേ​ധാ​വി​ക​ളു​ടെ യോ​ഗ​വും കളക്‌ട്രേറ്റിൽ ചേരുന്നുണ്ട്.

നിപ വൈറസുമായി ബ​ന്ധ​പ്പെ​ട്ട് ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്താ​നും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. നി​ല​വി​ൽ സ​ർ​ക്കാ​ർ എ​ടു​ത്ത ന​ട​പ​ടി​ക​ളി​ൽ കേ​ന്ദ്ര സം​ഘ​വും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​രോ​ഗ്യമ​ന്ത്രി​മാ​രും സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ആ​രോ​ഗ്യ​മ​ന്ത്രി കെ.കെ. ശൈ​ല​ജ, ചീ​ഫ് സെ​ക്ര​ട്ട​റി പോ​ൾ ആ​ൻ​റ​ണി, മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി എം​.വി. ജ​യ​രാ​ജ​ൻ, ചീ​ഫ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ന​ളി​നി നെ​റ്റോ, പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി വി.​എ​സ്. സെ​ന്തി​ൽ, സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​ർ, ആ​രോ​ഗ്യവ​കു​പ്പ് അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി രാ​ജീ​വ് സ​ദാ​ന​ന്ദ​ൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here