Advertisement

തൂത്തുക്കുടിയില്‍ സംഘര്‍ഷം തുടരുന്നു; എം.കെ. സ്റ്റാലിനെ അറസ്റ്റ് ചെയ്തു നീക്കി

May 24, 2018
Google News 9 minutes Read
mk stalin

തൂത്തുക്കുടിയില്‍ വേദാന്ത സ്റ്റെര്‍ലൈറ്റ് ചെമ്പ് ശുദ്ധീകരണശാലയ്ക്ക് സമീപം സംഘര്‍ഷം തുടരുന്നു. പ്രതിഷേധവുമായി സമരം ചെയ്യുന്ന ജനങ്ങളും പോലീസും ഏറ്റുമുട്ടി.

കഴിഞ്ഞ ദിവസം നടന്ന പോലീസ് വെടിവെപ്പില്‍ പ്രതിഷേധിച്ച് ഡിഎംകെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധത്തിലും പോലീസ് ഇടപെട്ടു. സെക്രട്ടറിയേറ്റ് പരിസരത്തും സംഘര്‍ഷം ഉടലെടുത്തു. ഡിഎംകെ വര്‍ക്കിംഗ് ചെയര്‍മാന്‍ എം.കെ. സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മറ്റ് പാര്‍ട്ടി നേതാക്കളെയും സംഭവസ്ഥലത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന പോലീസ് വെടിവെപ്പില്‍ 12 പേര്‍ മരിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് തമിഴ്‌നാട് സര്‍ക്കാരിനെതിരെ ഡിഎംകെ സെക്രട്ടറിയേറ്റില്‍ ഉപരോധം നടത്തിയത്. നാളെ തമിഴ്‌നാട്ടില്‍ ഡിഎംകെ പാര്‍ട്ടി ഹര്‍ത്താലിന് ആഹ്വാനം ചെയ്തതായി സൂചന.

അ​തേ​സ​മ​യം വേ​ദാ​ന്ത സ്റ്റെ​ർ​ലൈ​റ്റി​ലേ​ക്കു​ള്ള വൈ​ദ്യു​തി വി​ച്ഛേ​ദി​ക്കാ​ൻ ത​മി​ഴ്നാ​ട് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ നി​ർ​ദേ​ശം ന​ൽ​കി. ജി​ല്ലാ ക​ള​ക്ട​ർ​ക്കാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ക​മ്പനി​യി​ൽ​നി​ന്നു പു​റ​ന്ത​ള്ള​പ്പെ​ടു​ന്ന മാ​ലി​ന്യം ജ​ല​സ്രോ​ത​സു​ക​ൾ മ​ലി​ന​മാ​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് നൂ​റു​ദി​വ​സ​മാ​യി നാ​ട്ടു​കാ​ർ സ​മ​ര​ത്തി​ലാ​ണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here