Advertisement

ആരുമില്ല, പണമല്ലെങ്കില്‍ അസംസ്കൃത വസ്തുക്കള്‍, വീട് വയ്ക്കാന്‍ സഹായിക്കണം

May 26, 2018
Google News 2 minutes Read
abhijith

ഇത് കൊല്ലം കരുനാഗപ്പള്ളി സ്വദേശി അഭിജിത്ത്. ഡബ്സ്മാഷുകളിലൂടെ ചിലര്‍ക്കെങ്കിലും പരിചിതനാണ് അഭി. എന്നാല്‍ ഒരു ഡബ്സ്മാഷ് കലാകാരന്‍ എന്നതിലുപരി അഭിയുടെ ജീവിതമോ പശ്ചാത്തലമോ ആര്‍ക്കും അറിയില്ല. എന്നാല്‍ കഴിഞ്ഞ ദിവസം അഭി പോസ്റ്റ് ചെയ്ത വീഡിയോയില്‍ എല്ലാവരേയും  ഞെട്ടിച്ചു, അത് സിനിമാ ഡയലോഗ് അല്ലായിരുന്നു, മറിച്ച് സ്വന്തം ജീവിതമായിരുന്നു. ആറ് വര്‍ഷം മുമ്പ് ട്രെയിന്‍ അപകടത്തില്‍ മരിച്ച അമ്മ, മൂന്ന് വര്‍ഷം മു്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച അച്ഛന്‍, ഏക പെങ്ങള്‍, വീടില്ലാത്ത അവസ്ഥ എന്നിവയൊക്കെയായിരുന്നു ആ വീഡിയോയില്‍ ഉണ്ടായിരുന്നത്. സിനിമാ കഥപോലെ തന്നെയാണ് അഭിയുടം ജീവിതവും.
നിലവില്‍ മുനിസിപ്പാലിറ്റിയില്‍ നിന്ന് അനുവദിച്ച തുക പണി നടത്തിയില്ലെങ്കില്‍ ലാപ്സ് ആയിപ്പോകുന്ന അവസ്ഥയാണ്. പണം നല്‍കാന്‍ പറ്റിയില്ലെങ്കില്‍ വീട് നിര്‍മ്മാണത്തിന് ഉള്ള അസംസ്കൃത വസ്തുക്കള്‍ നല്‍കിയാല്‍ മതിയെന്നും അഭി പറയുന്നു. ഒരു കൈ സഹായം
എന്റെ എല്ലാ കൂട്ടുകാരും ഇത് വായിക്കണം ഈ പോസ്റ്റ് ഇടണോ വേണ്ടയോ എന്ന് ഒരുപാട് ആലോചിച്ചു അവസാനം ഒരു തീരുമാനത്തിൽ എത്തി ഇടണം എന്ന്

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം

എന്റെ സ്ഥലം കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ആണ്
‘അമ്മ 6 വർഷം മുൻപ് ട്രെയിൻ അപകടത്തിൽ മരണ പെട്ടു അച്ഛൻ 3വർഷം മുൻപ് അറ്റാക് കാരണത്താൽ മരണപെട്ടു പെങ്ങള് കുട്ടിയെ ഞാനും അച്ഛന്റെ ബന്ധുക്കാരും എന്റെ കൂട്ടുകാരും ചേർന്ന് കെട്ടിച്ചയച്ചു
എനിക്ക് ഇപ്പോൾ മുനിസിപ്പാലിറ്റിയിൽ നിന്നും വീടിനു അനുവദിച്ചു തുച്ഛമായ തുകയാണ് ആദ്യ ഗഡുവായി തന്നിട്ടുള്ളത് ഇനിയും താമസിച്ചാൽ ലാപ്സ് ആയിപ്പോകും എന്നാണ് പറയുന്നത്
അതിനാൽ സാമ്പത്തികമായി സഹായിക്കാൻ കഴിഞ്ഞില്ലേലും
വീട് വക്കാനുള്ള അസംസ്‌കൃത വസ്തുക്കൾ എങ്കിലും എത്തിക്കാൻ പറ്റുന്നവർ ഉണ്ടെങ്കിൽ
എന്ന്
വിശ്വാസത്തോടെ നിങ്ങളുടെ
അഭി
Ph 8921192387
Abhijith. M
A/C. No: 67316452216
IFSC code -SBIN-0070056
SBI karunagappally.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here