Advertisement

ബിജെപി അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കും

May 26, 2018
Google News 1 minute Read
bjp close to majority in karnataka

നിലവിലെ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസ്സോറാം സംസ്ഥാനത്തിന്റെ ഗവര്‍ണറായി നിയമിച്ചതോടെ കേരള ബിജെപിയുടെ അധ്യക്ഷനായി പുതിയ ആളെ ഉടന്‍ പ്രഖ്യാപിക്കും. അമിത് ഷായാണ് കേരളത്തിലെ ബിജെപി അധ്യക്ഷനെ പ്രഖ്യാപിക്കുക. ഇന്നലെ രാത്രിയാണ്  കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയത്.2015ലാണ്  കുമ്മനം രാജശേഖരനെ ബിജപിയുടെ സംസ്ഥാന അധ്യക്ഷനായി നിയമിക്കുന്നത്. നിലവിലെ മിസ്സോറാം ഗവര്‍ണര്‍ മെയ് 28-ന് വിരമിക്കുക, അന്ന് തന്നെയാണ് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പും അക്കാരണം കൊണ്ട് തന്നെ ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കുമ്മനം രാജശേഖരന് കേരളം വിടേണ്ടി വരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here