Advertisement

ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ റയല്‍ മുത്തമിടുന്നത് മൂന്നാം തവണ

May 27, 2018
Google News 1 minute Read

ഗാരെത് ബെയ്‌ലിന്റെ ഇരട്ട ഗോള്‍ മികവില്‍ മൂന്നാം തവണയും റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗ് കിരീടം. ലിവര്‍പൂളിനെ 3-1 ന് പരാജയപ്പെടുത്തിയാണ് റയലിന്റെ ഹാട്രിക് കിരീടനേട്ടം. 64-ാം മിനിറ്റിലും 83-ാം മിനിറ്റിലും ലിവര്‍പൂളിന്റെ വല കുലുക്കിയ ബെയ്ല്‍ റയലിനെ ചാമ്പ്യന്‍മാരാക്കി. 51-ാം മിനിറ്റില്‍ റയലിന് വേണ്ടി ആദ്യ ഗോള്‍ നേടിയത് കരീം ബെന്‍സേമയായിരുന്നു. 55-ാം മിനിറ്റില്‍ സാദിയോ മാനെ നേടിയ ഗോള്‍ മാത്രമാണ് ലിവര്‍പൂളിന് ആശ്വാസമായത്. പതിമൂന്നാം തവണയാണ് റയല്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരാകുന്നത്. സൂപ്പര്‍താരം മുഹമ്മദ് സാല പരിക്കേറ്റ് പിന്മാറിയത് ലിവര്‍പൂളിന് തിരിച്ചടിയായി.

ഈ ​നൂ​റ്റാ​ണ്ടി​ൽ ഹാ​ട്രി​ക്ക് കി​രീ​ടം നേ​ടു​ന്ന ടീ​മെ​ന്ന ച​രി​ത്ര നേ​ട്ട​മാ​ണ് റ​യ​ൽ സ്വ​ന്ത​മാ​ക്കി​യ​ത്. 1956 മു​ത​ൽ 60വ​രെ (അ​ന്ന് യൂ​റോ​പ്യ​ൻ ക​പ്പ്) റ​യ​ൽ തു​ട​ർ​ച്ച​യാ​യി കി​രീ​ടം നേ​ടി​യി​രു​ന്നു. റ​യ​ൽ കി​രീ​ട നേ​ട​ത്തോ​ടെ റൊ​ണാ​ൾ​ഡോ​യും പു​തി​യ ച​രി​ത്രം കു​റി​ച്ചു. അ​ഞ്ച് ചാമ്പ്യ​ൻ​സ് ലീ​ഗ് കി​രീ​ടം നേ​ടി​യ ആ​ദ്യ താ​ര​മാ​യി ഈ ​പോ​ർ​ച്ചു​ഗീ​സു​കാ​ര​ൻ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here