Advertisement

പ്രാദേശിക പാര്‍ട്ടികള്‍ ഒന്നിക്കും; 2019ല്‍ ബിജെപി പരാജയം രുചിക്കും: ചന്ദ്രബാബു നായിഡു

May 27, 2018
Google News 9 minutes Read

2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി പരാജയം രുചിക്കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. 2019 തിരഞ്ഞെപ്പിന് മുന്‍പ് എല്ലാ പ്രാദേശിക പാര്‍ട്ടികളും ബിജെപിക്കെതിരെ ഒന്നിക്കും. ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാ പാര്‍ട്ടികളും ഒന്നിച്ചുകൊണ്ടിരിക്കുകയാണ്. 2019ല്‍ പ്രാദേശിക പാര്‍ട്ടികളായിരിക്കും വിജയശില്പികള്‍. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തെ ആദ്യം താന്‍ പിന്തുണച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിക്ക് ഗുണം ചെയ്യുമെന്ന് വിശ്വസിച്ചാണ് നോട്ട് നിരോധനത്തെ പിന്തുണച്ചത്. എന്നാല്‍, നോട്ട് നിരോധനം ബാങ്കുകളെ മോശമായി ബാധിച്ചു. സാധാരണ ജനങ്ങള്‍ക്ക് ബാങ്കുകളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ഇതിന് മുന്‍പ് ഇത്രയും കറന്‍സി ക്ഷാമം രാജ്യത്ത് അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും ചന്ദ്രബാബു നായിഡു വിമര്‍ശിച്ചു.

ബിജെപിക്കൊപ്പം എന്‍ഡിഎ സര്‍ക്കാരിന്റെ ഭാഗമായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടി. എന്നാല്‍, കേന്ദ്ര നയങ്ങളിലുള്ള അതൃപ്തി കാരണം ചന്ദ്രബാബു നായിഡു എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ബിജെപിക്കെതിരെ രൂക്ഷമായി വിമര്‍ശനമുന്നയിച്ചാണ് ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടി എന്‍ഡിഎ വിട്ടത്. കര്‍ണാടക മുഖ്യമന്ത്രിയായി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത ദിവസം മറ്റ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം ചന്ദ്രബാബു നായിഡുവും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here