Advertisement

സിബിഎസ്ഇ പ്ലസ് ടു ഫലം; ആകാശ് രാജീവിനും രഞ്ജന നടരാജനും മികച്ച വിജയം

May 27, 2018
Google News 0 minutes Read

ചേവായൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്ക്കൂളില്‍ പ്ലസ്ടുവിന് മികച്ച വിജയം. കൊമേഴ്സ് ഗ്രൂപ്പില്‍ 97ശതമാനം മാര്‍ക്ക് നേടി ആകാശ് രാജീവ് ഒന്നാമതെത്തി. ബയോളജി ഗ്രൂപ്പില്‍ രഞ്ജന നടരാജനാണ് ഒന്നാമത്. പരേതനായ അഡ്വക്കേറ്റ് ഭാസ്കരന്‍ നായരുടെ കൊച്ചുമോനും രാജീവിന്റേയും ജയ രാജീവിന്റേയും മകനാണ് ആകാശ് രാജീവ് . ബയോളജി ഗ്രൂപ്പില്‍ രഞ്ജന നടരാജനും 97ശതമാനം മാര്‍ക്ക് നേടി. ടി.വി. നടരാജന്റെയും രജനി പി. നായരുടെയും മകളാണ് രഞ്ജന. ഇവിടെ പരീക്ഷ എഴുതിയ 128വിദ്യാര്‍ത്ഥികളില്‍ 27ശതമാനം പേര്‍ 90ശതമാനത്തില്‍ അധികം മാര്‍ക്ക് നേടി. 10പേര്‍ക്ക് എല്ലാ വിഷയത്തിലും എ വണ്‍ ലഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here