Advertisement

നോട്ട് നിരോധനത്തെ നിശിതമായി വിമര്‍ശിച്ച് നിതീഷ് കുമാര്‍

May 27, 2018
Google News 0 minutes Read
nithish kumar

നോട്ട് നിരോധനത്തെ വിമര്‍ശിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നോട്ട് നിരോധനകാലത്ത് രാജ്യത്തെ സമ്പന്നര്‍ക്ക് ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ ബാങ്കുകള്‍ സഹായം നല്‍കിയെന്ന് ജനദാതള്‍ യു നേതാവ് കൂടിയായ നിതീഷ് കുമാര്‍ ആരോപിച്ചു.

എത്രപേര്‍ക്ക് നോട്ട് നിരോധനത്തിന്‍റെ പ്രയോജനം കിട്ടിയെന്നതും പരിശോധിക്കണം. ചെറിയ തുക വായ്പയെടുക്കുന്നവരിൽ നിന്ന് പണം തിരിച്ച് പിടിക്കുന്ന ബാങ്കുകൾ വൻകിടക്കാരുടെ വായ്പകൾ തിരിച്ച് പിടിക്കുന്ന കാര്യത്തിൽ വീഴ്ച്ച വരുത്തുകയാണെന്നും നിതീഷ് കുമാര്‍ വിമര്‍ശിച്ചു.

ബാങ്ക് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ബിജെപി നേതാവും ധനമന്ത്രിയുമായ സുശീൽ കുമാര്‍ മോദിയെ വേദിയിലിരുത്തി നിതീഷ് കുമാര്‍ നോട്ട് നിരോധനത്തെ വിമര്‍ശിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here