26
Jun 2018
Tuesday

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന്

cbse 10th class results to be declared today

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് നാലു മണിക്ക് ഔദ്യോഗികപ്രഖ്യാപനം നടക്കും. 16 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഈ വർഷം സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതിയത്. cbse.nic.in, cbseresults.nic.in, results.nic.in എന്നീ സൈറ്റുകളിൽ ഫലം ലഭ്യമാകും.

ഹരിയാന, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ പത്താം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നതിനെ തുടർന്ന് ഏറെ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്തവണത്തെ പരീക്ഷ. വീണ്ടും പരീക്ഷ നടത്തേണ്ടതില്ലെന്ന് നേരത്തേ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.

AR Rahman Show
Top