Advertisement

ഗൂഗിളില്‍ ഇന്ന് രസതന്ത്ര പരീക്ഷണം

May 29, 2018
Google News 1 minute Read

ഇന്ന് ഗൂഗിള്‍ തിരയുന്നവരെ കാത്തിരിക്കുന്നത് അല്പം രസമുള്ള രസതന്ത്രം. ഗെയിമിലൂടെ പല വസ്തുക്കളുടെയും പിഎച്ച് മൂല്യം പഠിപ്പിക്കുകയാണ് ഗൂഗിള്‍. ചുമ്മാ ഒരു ദിവസം തെരച്ചിലുകാരെ കെമിസ്ട്രി പഠിപ്പിക്കുകയല്ല ഉദ്ദേശ്യം. പിഎച്ച് മൂല്യം കണ്ടെത്തിയ എസ്പിഎല്‍ സോറെന്‍സണ്‍ എന്ന ഡാനിഷ് ബയോകെമിസ്റ്റിന് ആദരമായാണ് പിഎച്ച് ഗെയിം ഒരുക്കിയിരിക്കുന്നത്. വിവിധ വസ്തുക്കളിലെ അസിഡിറ്റിയും ആല്‍ക്കലിനിറ്റിയും അളക്കുന്നതിനായുള്ളതാണ് പിഎച്ച് സ്‌ക്കെയില്‍.

ഡെന്മാര്‍ക്കില്‍ 1868 ജനുവരി 9 നായിരുന്നു അദ്ദേഹത്തിന്റെ ജനനം. പിഎച്ച് മൂല്യം കണ്ടെത്തുന്നതുവരെ ഇലക്ട്രിക്കല്‍ രീതിയായ കളര്‍ ചേഞ്ച് ടെസ്‌ററ് ആയിരുന്നു ഇത് നിര്‍ണ്ണയിച്ചിരുന്നത് . ലളിതമായ ആനിമേറ്റഡ് ഗെയിമിലൂടെയാണ് പല ഭക്ഷ്യവസ്തുക്കളുടെയും പിഎച്ച് മൂല്യം കാണിച്ചുതരുന്നത്. 0 മുതല്‍ 14 വരെ രേഖപ്പെടുത്തിയിട്ടുള്ള പിഎച്ച് സ്‌ക്കെയിലും നല്‍കിയിട്ടുണ്ട്. 7 ല്‍ കുറവ് പിഎച്ച് മൂല്യമുള്ള വസ്തുക്കള്‍ അസിഡിക്കും, 7 ല്‍ കൂടുതലുള്ളത് ആല്‍ക്കലൈനുമായി കണക്കാക്കപ്പെടുന്നു. പിഎച്ച് മൂല്യം 7 ഉള്ള വസ്തുക്കളെ ന്യൂട്രല്‍ ആയും കണക്കാക്കപ്പെടുന്നു. തക്കാളി,ബ്രൊക്കോളി, നാരങ്ങ, സോപ്പു ലായനി, ബാറ്ററി എന്നിവയാണ് പിഎച്ച് നിര്‍ണ്ണയത്തിനായി നല്‍കിയിരിക്കുന്ന്ത. ഇരു വശത്തുമുള്ള ആരോയില്‍ ക്ലിക്ക് ചെയ്ത് പിഎച്ച് മൂല്യം അറിയാനാവും. ശരിയായ പിഎച്ച് മൂല്യം ഗൂഗിള്‍ കാട്ടിത്തരികയും ചെയ്യും.

celebrating spl sorensen google doodle

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here