25
Jun 2018
Monday

കാലയെ വരവേല്‍ക്കാന്‍ ട്വിറ്ററില്‍ തലൈവര്‍ ഇമോജി

emoji

രജനീകാന്ത് ചിത്രം കാലയെ വരവേല്‍ക്കാന്‍ ആരാധകര്‍ക്കായി തലൈവര്‍ ഇമോജി ഒരുക്കി ട്വിറ്റര്‍. അടുത്ത മാസം പുറത്തിറങ്ങുന്ന പാ രജ്ഞിത്ത് ചിത്രം കാലയ്ക്ക് മുന്നോടിയായാണ് പ്രത്യേക ഇമോജി പുറത്തിറക്കിയിരിക്കുന്നത്. ഹാഷ് ടാഗ് കാലാ ‘#Kaala’ എന്ന് ടൈപ്പ് ചെയ്താല്‍ ഇമോജി കാണാന്‍ സാധിക്കും. കാലാ എന്ന ചിത്രത്തിലെ തലൈവരുടെ ലുക്കില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇമോജി തയ്യാറാക്കിയിരിക്കുന്നത്. ജൂണ്‍ 10വരെ ഇമോജി ട്വിറ്ററില്‍ ലഭ്യമാണ്. വണ്ടര്‍ബാര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡും ട്വിറ്ററും തമ്മില്‍ സഹകരിച്ചാണ് ഇമോജി പുറത്തിറക്കിയിരിക്കുന്നത്.

AR Rahman Show
Top