23
Sep 2018
Sunday
phenix kerala

ജസ്‌നയെ ഉടന്‍ കണ്ടെത്തി ഹാജരാക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം

high court of kerala

ദുരൂഹ സാഹചര്യത്തിൽ കാണാതായ കോളേജ് വിദ്യാർത്ഥിനി ജസ്ന മറിയം ജയിംസിനെ കണ്ടെത്തി ഹാജരാക്കാൻ ഹൈക്കോടതി ഡിജിപിക്ക് നിർദ്ദേശം നൽകി. ജസ്നയുടെ പിതാവിന്റെ സുഹൃത്ത് ഷോൺ ജോർജ് സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലെ ബികോം വിദ്യാർത്ഥിയായ ജെസ്‌നയെ മാർച്ച് 22 മുതലാണ് കാണാതായത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. കേസ് ജൂൺ 11 ന് പരിഗണിക്കും.

Top