Advertisement

കൊല്ലത്ത് റെയിൽവെ ട്രാക്കിൽ മരം വീണു; ട്രെയിനുകൾ മണിക്കൂറുകൾ വൈകി ഓടുന്നു

May 29, 2018
Google News 0 minutes Read
Southern Railway to do away with reservation charts on trains from March 1

കൊല്ലത്ത് റെയിൽവെ ട്രാക്കിൽ മരം വീണത് കാരണം ദക്ഷിണ കേരളത്തിലെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. പല ട്രെയിനുകളും മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. രാവിലെ എത്തേണ്ട മംഗലാപുരം എക്‌സ്പ്രസ് കൊല്ലം പിന്നിട്ടില്ല. ജനശതാബ്ദിയും സമയം മാറ്റി.

ഇന്നലെ രാത്രിയാണ് കൊല്ലം കടയ്ക്കാവൂരിനടുത്ത് റെയിൽവെ ട്രാക്കിലേക്ക് മരം വീണത്. രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മരം വീണത്. തുടർന്ന് തിരുവനന്തപുരത്ത് നിന്ന് മലബാർ മേഖലയിലേക്കുള്ള ട്രെയിൻ ഗതാഗതം ഏറെക്കുറേ താറുമാറായ അവസ്ഥയിലാണ്. അഞ്ചുമണിക്കൂർ വരെ ട്രെയിനുകൾ ലേറ്റാവുമെന്നാണ് റെയിൽവെ നൽകുന്ന അറിയിപ്പ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here