20
Jun 2018
Wednesday

യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് മുന്നേറ്റം

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം. രണ്ടാം റൗണ്ട് വോട്ടെണ്ണലാണ് ഇപ്പോള്‍ നടക്കുന്നത്. ആദ്യ റൗണ്ടിലും രണ്ടാം റൗണ്ടിലും എല്‍ഡിഎഫാണ് മുന്നേറ്റം നടത്തുന്നത്. ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 1591 വോട്ടുകളുടെ ഭൂരിപക്ഷം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ സ്വന്തമാക്കിയിരുന്നു. രണ്ടാം റൗണ്ടിലേക്ക് എത്തിയപ്പോള്‍ ഭൂരിപക്ഷം 1900 ലേക്ക് ഉയര്‍ന്നു. മാന്നാര്‍ പഞ്ചായത്ത്, പാണ്ടനാട് പഞ്ചായത്ത് എന്നിവിടങ്ങളിലെ വോട്ടുകളാണ് ആദ്യ രണ്ട് റൗണ്ടില്‍ എണ്ണുന്നത്. മാന്നാറും പാണ്ടനാടും യുഡിഎഫ് വോട്ടുകളുടെ ശക്തികേന്ദ്രമാണ്. കോണ്‍ഗ്രസ് വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് പോയിട്ടുണ്ടെന്നാണ് ആദ്യ സൂചനകളില്‍ നിന്ന് വ്യക്തമാകുന്നത്.

AR Rahman Show
Top