Advertisement

തപാല്‍ സമരം; പോസ്റ്റല്‍ വോട്ടുകളില്‍ വ്യക്തതയില്ല

May 31, 2018
Google News 1 minute Read
postal votes

തപാല്‍ സമരത്തില്‍പ്പെട്ട് ചെങ്ങന്നൂരിലെ പോസ്റ്റല്‍ വോട്ടുകള്‍ ഇതുവരെ എത്തിയില്ല. 799സര്‍വ്വീസ് വോട്ടുകളും 40സര്‍ക്കാര്‍ ജീവനക്കാരുടെ വോട്ടുകളുമാണ് എത്തേണ്ടിയിരുന്നത്. എന്നാല്‍ 12വോട്ടുകള്‍ മാത്രമാണ് എത്തിയിരിക്കുന്നത് എന്നാണ് സൂചന. കളക്ടര്‍ പോസ്റ്റല്‍ ബാലറ്റുകള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തിക്കുന്നതിനായി ചര്‍ച്ച നടത്തിയിരുന്നു. തലസ്ഥാനത്ത് എത്തിയിട്ടുള്ള പോസ്റ്റല്‍ വോട്ടുകള്‍ തിരുവല്ലയിലെ ഹെഡ്പോസ്റ്റ് ഓഫീസില്‍ എത്തിക്കാമെന്ന് പോസ്റ്റല്‍ അധികാരികള്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ വോട്ടെണ്ണൽ തുടങ്ങുന്നതിന് അരണിക്കൂർ മുൻപ് വരണാധികാരിയുടെ മേശപ്പുറത്ത് കിട്ടുന്ന തപാൽ വോട്ടുകളേ എണ്ണുകയുള്ളൂ. വോട്ടെണ്ണല്‍ തുടങ്ങിയതിനുശേഷം ലഭിക്കുന്ന ബാലറ്റുകള്‍ വരണാധികാരികള്‍ മാറ്റി വയ്ക്കും. മാറ്റിവെച്ചിരിക്കുന്ന വോട്ടുകളെക്കാൾ കുറവാണ് ഭൂരിപക്ഷമെങ്കിൽ ഇത് എണ്ണുന്നത് വരെ ഫലം തടഞ്ഞു വയ്ക്കും.തിരഞ്ഞെടുപ്പ് നിരീക്ഷകന്റെ അനുമതിയോടെയാണ് ഈ വോട്ടുകള്‍ എണ്ണാന്‍ അനുമതിയുള്ളൂ. അങ്ങനെയെങ്കില്‍ ബാലറ്റുകൾ കിട്ടിയിട്ട് മാത്രമേ ഫലപ്രഖ്യാപനം നടക്കുകയുള്ളൂ.

postal votes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here