Advertisement

തിളക്കമേറിയ വിജയത്തിലും മുന്‍ഗാമിയെ സ്മരിച്ച് സജി ചെറിയാന്‍

May 31, 2018
Google News 0 minutes Read

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ തന്റെ വിജയം ആഘോഷിക്കുന്നതിനിടയിലും മുന്‍ എംഎല്‍എയെ സ്മരിക്കുകയാണ് നിയുക്ത എംഎല്‍എ സജി ചെറിയാന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുന്‍ എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ നായരെ സജി ചെറിയാന്‍ അനുസ്മരിച്ചിരിക്കുന്നത്. 2016 ലാണ് കെ.കെ. രാമചന്ദ്രന്‍ നായര്‍ എന്ന കെ.കെ.ആര്‍. ചെങ്ങന്നൂര്‍ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍, 2018ല്‍ അദ്ദേഹത്തിന്റെ ആകസ്മികമായ വിയോഗത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. കെ.കെ. രാമചന്ദ്രന്‍ നായര്‍ക്ക് പിന്‍ഗാമിയായെത്തിയ സജി ചെറിയാന്‍ 20956 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here