26
Jun 2018
Tuesday

ആ വൃദ്ധയെ മര്‍ദ്ദിച്ചത് മരുമകള്‍; ആളെ കണ്ടെത്തി, അറസ്റ്റ് ചെയ്തു

കഴി‍ഞ്ഞ കുറേ ദിവസമായി ഒരു വൃദ്ധയെ ക്രൂരമായി ഒരുസ്ത്രീ മര്‍ദ്ദിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ടായിരുന്നു. ആ സ്ത്രീയെ കണ്ടെത്തണമെന്നും അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും ആവശ്യപ്പെട്ടാണ് വീഡിയോ പ്രചരിച്ചത്. ഇപ്പോള്‍ വൃദ്ധയെ ക്രൂരമായി മര്‍ദ്ദിക്കുന്ന സ്ത്രീയെ തിരിച്ചറിഞ്ഞിരിക്കുകയാണ്. കൊല്‍ക്കത്ത സ്വദേശി സ്വപ്നപാല്‍ എന്ന സ്ത്രീയാണ് യശോധാപാല്‍ എന്ന വൃദ്ധയെ ക്രൂരമായി മര്‍ദ്ദിച്ചത്.സ്വപ്നപാലിന്റെ ഭര്‍ത്താവിന്റെ അമ്മയാണീ വൃദ്ധ. കൊല്‍ക്കത്ത പോലീസാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് വിവരം കൊല്‍ക്കത്ത പോലീസ് ഫെയ്സ് ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്. മറവി രോഗം ബാധിച്ച സ്ത്രീയാണ് എഴുപത്തഞ്ച്കാരിയായ യശോധാപാല്‍. തോട്ടത്തില്‍ നിന്ന് പൂവ് പറിച്ചതിനായിരുന്നു ഉപദ്രവം.

AR Rahman Show
Top