Advertisement

ഉപഭോക്താക്കളെ ഞെട്ടിച്ച് ‘ഹോളിഡേ ഹംഗാമ’ പ്ലാനുമായി ജിയോ

June 1, 2018
Google News 0 minutes Read
jio announces holiday hungama plan

ഹോളിഡോ ഹംഗാമ പ്ലാൻ അവതരിപ്പിച്ച് ഉപഭോക്താക്കളെ വീണ്ടും ഞെട്ടിച്ച് ജിയോ. ഈ പ്ലാനിലൂടെ 100 രൂപ വരെ ഇൻസ്റ്റൻറ് ഡിസ്‌കൗണ്ടായി ലഭിക്കും എന്നതാണ് പ്രധാന പ്രത്യേകത. പ്രീപെയ്ഡ് വരിക്കാർക്ക് മാത്രമായാണ് ഈ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. ഡിജിറ്റൽ പെയ്‌മെൻറ് പോർട്ടലായ ഫോൺപെയുമായി ചേർന്നാണ് ജിയോ ഓഫർ നൽകുന്നത്.

399 രൂപയുടെ പ്ലാൻ ചെയ്യുമ്പോൾ 100 രൂപ ഇൻസ്റ്റന്റ് ഇളവായി അക്കൗണ്ടിൽ വരും. അതായത് 399 രൂപയുടെ പ്ലാനിന് കേവലം 299 രൂപ മാത്രമാണ് പ്രീപെയ്ഡ് വരിക്കാർക്ക് നൽകേണ്ടിവരിക. 50 രൂപ മൈജിയോ അക്കൗണ്ടിലും 50 രൂപ ഫോൺപേ അക്കൗണ്ടിലുമാണ് വരിക. ഈ തുക അടുത്ത റീചാർജുകൾക്ക് ഉപയോഗിക്കാനാകും.

മൈജിയോ ആപ്പ് വഴി റീചാർജ് ചെയ്താൽ മാത്രമാണ് ഈ ഓഫർ ലഭിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here