Advertisement

നിപ; കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിറുത്തി വയ്ക്കണമെന്ന് കളക്ടര്‍

June 1, 2018
Google News 1 minute Read
court

കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കണമെന്ന് ജില്ലാകളക്ടര്‍. ജില്ലാകോടതി സൂപ്രണ്ട് നിപ വൈറസ് ബാധിച്ച് മരിച്ചിരുന്നു കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്ന് അഭിഭാഷകരും ആവശ്യപ്പെട്ടിരുന്നു. കോടതി നിറുത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് ജില്ലാകളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. സ്ഥിതി ഗുരുതരമെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പും നിര്‍ദേശിച്ചിരുന്നു. ബാലുശ്ശേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും, ജീവനക്കാര്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ നിപ ബാധിതര്‍ ചികിത്സ തേടിയിരുന്നു.

court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here