Advertisement

പീഡനത്തിനിരയായ ആദിവാസി പെൺകുട്ടിക്ക് ചികിത്സ നിഷേധിച്ചു

June 2, 2018
Google News 0 minutes Read
gang rape adivasi girl denied treatment at palakkad district hospital

പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി. ഉച്ചക്ക് ആശുപത്രിയിലെത്തിച്ചിട്ടും രാത്രി പത്ത് മണിവരെയും ചികിത്സ ലഭിച്ചില്ല.

പെൺകുട്ടിയെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ബന്ധുക്കൾ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കാണാൻ ഏറെ നേരം കാത്തിരുന്നിട്ടും കഴിഞ്ഞില്ല. ഒടുവിൽ വാർത്തകൾ പുറത്ത് വന്നതോടെ ഡിഎംഒ ഇടപെട്ടു. തുടർന്ന് രാത്രി പത്ത് മണിയോടെയാണ് ചികിത്സ നൽകിയത്.

രോഗികൾ കൂടിയത് കൊണ്ടാണ് ചികിത്സ വൈകാൻ കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here