Advertisement

ചാനല്‍ ചര്‍ച്ചകളൊന്നും ചെങ്ങന്നൂരില്‍ വിലപോയില്ല: മുഖ്യമന്ത്രി

June 2, 2018
Google News 0 minutes Read
Pinarayi Vijayan cm kerala

ബിജെപി അനുകൂല പ്രചാരണം നടത്താന്‍ രാജ്യത്തെ ചില മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ദേശീയ മാധ്യമങ്ങളുടെ അതേ കെണിയില്‍ കേരളത്തിലെ മാധ്യമങ്ങളും വീണുപോയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ ഇടതുപക്ഷത്തിനെതിരെ നടത്തിയ പ്രചാരണങ്ങളൊന്നും ചെങ്ങന്നൂരില്‍ വില പോയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കാനുള്ള ബിജെപി യുഡിഎഫ് നീക്കം ചെങ്ങന്നൂരില്‍ പാളിപോയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here