Advertisement

നിപ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

June 2, 2018
Google News 1 minute Read
nipah

നിപ വൈറസ് രണ്ടാം ഘട്ടത്തില്‍ എത്തിയെന്ന വാര്‍ത്ത ജനങ്ങളില്‍ ഉണ്ടാക്കിയ ആശങ്ക ചെറുതല്ല. എന്നാല്‍ ഒരിക്കലും നിപ വായുവിലൂടെ പകരില്ലെന്ന കാര്യം ഉറപ്പാക്കിയാല്‍ തന്നെ ഇപ്പോള്‍ പ്രചരിക്കുന്ന ഭീതിയുടെ പകുതി മാറിക്കിട്ടുമെന്നതാണ് സത്യം. ശ്രദ്ധയും കരുതലും മാത്രം മതി വൈറസ് ബാധയില്‍ നിന്ന് രക്ഷനേടാന്‍. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്കാണ് ഈ വൈറസ് പടരുന്നത്. നിപ്പ രോഗബാധ സംശയിക്കുന്ന ഒരാളിൽ നിന്നും എങ്ങനെ രോഗം വരാതിരിക്കാം എന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്.

1. പനിയുള്ള രോഗിക്ക് ശ്വാസം മുട്ടലോ, ശക്തമായ തലവേദന, ശര്ധി, അപസ്മാരം, ബോധം മറയുക എന്നിങ്ങനെ ഉള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആ രോഗിയുടെ കൂടെ ഉള്ളവർ  മാസ്ക് ഗ്ലൗസ് എന്നിവ ഉപയോഗിക്കണം. പിന്നെ ആ രോഗിയുടെ എല്ലാ സ്രവങ്ങളും വിസർജ്യങ്ങളും കൈകാര്യം ചെയ്യുമ്പോളും മാസ്കും ഗ്ലൗസും ഉപയോഗിക്കണം. പിന്നെ എത്രയും പെട്ടന്ന് മെഡിക്കല്‍ കോളേജ് ഫീവര്‍ കാഷ്യാലിറ്റിയിൽ എത്തിക്കണം.
2. രോഗിയുടെയോ കൂടെ നിന്ന ആളുകളുടെയോ വസ്ത്രങ്ങൾ സോപ്പ് /ഡിറ്റര്‍ജന്റില്‍ നല്ല പോലെ ചൂട് വെള്ളം ഉപയോഗിച്ച് കഴുകണം. കൂടെ ഉള്ളവർ സോപ്  ഉപയോഗിച്ച് കുളിച്ച ശേഷം മാത്രമേ മറ്റുള്ളവരുമായി ഇടപഴകാവൂ.
3. നിപ്പ രോഗിയുടെ കൂടെ ആശുപത്രിയിൽ നിൽക്കുന്നവർ നിർബന്ധമായും PPE(പേഴ്സണ്‍ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റ്)kit ധരിക്കണം.. ആശുപത്രി നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം
4. നിപ്പ വൈറസ് വായുവിലൂടെ പകരില്ല. രോഗിയുടെ ഒരു മീറ്റർ അകലെ വരെ മാത്രമേ ശരീര സ്രവങ്ങൾ കൊണ്ടുള്ള രോഗസാധ്യത ഉള്ളു. രോഗസംശയം ഉള്ളവരിൽ നിന്നും ഒരു മീറ്റർ അകലം പാലിച്ചാൽ മതി. വഴിയിലൂടെ മാസ്ക് ഇട്ടു നടക്കേണ്ട ആവശ്യം ഇല്ല.
5. ഒരു രോഗിയുടെ അടുത്ത് നിൽക്കുമ്പോൾ ഉപയോഗിച്ച് കഴിഞ്ഞ മാസ്ക് ഗ്ലൗസ് എന്നിവ അവിടുത്തെ bioHazard bag ല്‍ നിക്ഷേപിക്കണം. അത് കഴിഞ്ഞു കൈ നല്ലവണ്ണം സോപും വെള്ളവും ഉപയോഗിച്ച് കഴുകണം, കുളിക്കുകയും വേണം.
6. മാസ്ക്, N95 ടൈപ്പ് വരെ ഒരു തവണ പരമാവധി 6 മണിക്കൂർ വരെ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ
7. മാസ്ക് ഗ്ലൗസ് എന്നിവ ഉപയോഗിക്കുന്നതിന് മുൻപും ശേഷവും കൈ സോപും വെള്ളവും ഉപയോഗിച്ച് കഴുകണം.
8. ഉപയോഗിച്ച ഗ്ലൗസ് കൊണ്ടു കൊണ്ടു ശരീരത്തിന്റെ മറ്റു വശങ്ങളിൽ തൊടാതിരിക്കുക, ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മാസ്ക് കൈ കൊണ്ടു തൊടാതിരിക്കുക എന്നത് വളരെ പ്രധാനമാണ്.
9. കൂടെ നിൽക്കുന്നവർ വാച്ച്, ആഭരണങ്ങൾ, മോതിരം, ഫുള്‍സ്ലീവ് ഷർട്ട്‌, മൊബൈൽ ഫോൺ എന്നിവ ഉപയോഗിക്കരുത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here