Advertisement

നിപ പടര്‍ത്തുന്നത് പഴംതീനി വവ്വാലുകളല്ല; പരിശോധന ഫലം പുറത്ത്‌

June 2, 2018
Google News 0 minutes Read
nipah virus

നിപ വൈറസ് പടര്‍ത്തിയത് പഴംതീനി വവ്വാലുകളല്ലെന്ന് പരിശോധനാഫലം. പഴംതീനി വവ്വാലുകളില്‍ നിന്നും സ്വീകരിച്ച 13 സാമ്പിളുകളുടെയും പരിശോധനാഫലം നെഗറ്റീവാണ്. പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ സ്രവത്തില്‍ വൈറസിനെ കണ്ടെത്താന്‍ സാധിച്ചില്ല. ചെങ്ങരോത്ത് ജാനകിക്കാട്ടില്‍ നിന്ന് സ്വീകരിച്ച സാമ്പിളുകളാണ് ഭോപ്പാലിലെ ലാബിലേക്ക് പരിശോധനയ്ക്കയച്ചത്.

നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് കിണറില്‍ നിന്ന് പിടികൂടിയ വവ്വാലുകളുടെ സ്രവമടക്കമുള്ളവ ആദ്യം വിദഗ്ദ പരിശോധനയ്ക്ക് അയച്ചിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു. കിണറുകളില്‍ നിന്ന് പിടികൂടിയ വവ്വാലുകള്‍ ഷഡ്പദങ്ങളെ ഭക്ഷിക്കുന്നവയാണെന്ന വിവരം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പഴങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളെ വിദഗ്ദ പരിശോധനയ്ക്കായി വിധേയമാക്കാന്‍ തീരുമാനിച്ചത്. ഇതേ തുടര്‍ന്ന് പഴംതീനി വവ്വാലുകളെ പിടികൂടി ഭോപ്പാലിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. ഈ പരിശോധനയിലാണ് പഴംതീനി വവ്വാലുകളില്‍ നിന്നല്ല നിപ പടരുന്നതെന്ന് സ്ഥിരീകരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here