Advertisement

നടന്‍ റിസബാവയ്ക്ക് എതിരെ ജാമ്യമില്ലാ വാറണ്ട്

June 2, 2018
Google News 0 minutes Read
risabhava

നടന്‍ റിസബാവയ്ക്കെതിരേ ജാമ്യമില്ലാ വാറന്‍റ്. ചെക്ക് കേസിലാണ് നടപടി. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരിക്കുന്നത്. കൊച്ചി കലൂര്‍ എളമക്കര സ്വദേശി സി.എം.സാദ്ദിഖാണ് താരത്തിന് എതിരെ കേസ് നല്‍കിയത്. 11ലക്ഷത്തിന്റെ ചെക്ക് മടങ്ങി എന്നാണ് പരാതി. സി.എം.സാദ്ദിഖിന്‍റെ മകനും റിസബാവയുടെ മകളും തമ്മിലുള്ള വിവാഹം 2014ല്‍ ഉറപ്പിച്ചിരുന്നു. പിന്നീട് റിസബാവ സാദ്ദിഖില്‍ നിന്ന് 11 ലക്ഷം രൂപ കടം വാങ്ങിയതായി പറയുന്നു. പണം പലതവണ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നും പിന്നീട് 2015 ജനുവരിയില്‍ നല്‍കിയ ചെക്ക് മടങ്ങിയെന്നുമാണ് പരാതി. നേരിട്ട് ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here