21
Sep 2018
Friday
phenix kerala

നിപ വൈറസ്; കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുന്നത് വീണ്ടും നീട്ടി

schools open

നിപ വൈറസ് ബാധയുടെ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ സ്കൂളുകൾ തുറക്കുന്നത് വീണ്ടും നീട്ടി. ഈ മാസം 12നു ശേഷം സ്കൂളുകൾ തുറന്നാൽ മതിയെന്ന് അധികൃതർ അറിയിച്ചു. ജില്ലയിലെ പൊതുപരിപാടികൾ മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ജൂണ്‍ അഞ്ചിനായിരിക്കും കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുകയെന്ന് നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍, നിപ രണ്ടാം ഘട്ടത്തിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് തിയതി വീണ്ടും നീട്ടിയത്.

Top