21
Sep 2018
Friday
phenix kerala

നിപ; ഹോമിയോ മരുന്ന് വിതരണം ചെയ്ത സംഭവത്തില്‍ ഒരാള്‍ക്ക് സസ്പെന്‍ഷന്‍

homeo

നിപ വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള മരുന്നെന്ന പേരിൽ ഹോമിയോ മരുന്ന് വിതരണം ചെയ്ത സംഭവത്തിൽ ഒരാൾക്ക് സസ്പെൻഷൻ. കോഴിക്കോട് മുക്കം മണാശ്ശേരിയിലെ ​ഗവ.ഹോമിയോ ഡിസ്പെൻസറിയിലെ ഓഫീസ് അറ്റൻഡറെയാണ്  സസ്പെൻഡ് ചെയ്തത്.  നിപ പ്രതിരോധ മരുന്നെന്ന പേരിലാണ് ഇവിടെ നിന്ന് ഗുളികള്‍ വിതരണം ചെയ്തത്. ഇവിടെ നിന്നും വിതരണം ചെയ്ത മരുന്ന് വാങ്ങി കഴിച്ച പലർക്കും അസ്വസ്ഥത ഉണ്ടായിരുന്നു. ഇത് വാര്‍ത്തയായതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍.

homeo

Top