Advertisement

പാര്‍ട്ടി പറഞ്ഞാല്‍ ഒഴിഞ്ഞുനില്‍ക്കാമെന്ന് പിജെ കുര്യന്‍; കണ്‍വീനറായി തുടരാന്‍ പ്രാപ്തിയുണ്ടെന്ന് തങ്കച്ചനും

June 3, 2018
Google News 0 minutes Read

കാലാകാലങ്ങളായി അധികാര കസേരയില്‍ ഇരിക്കുന്ന മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ പുതുമുഖങ്ങള്‍ക്കായി സ്ഥാനമൊഴിയണമെന്ന കോണ്‍ഗ്രസിലെ യുവതുര്‍ക്കികളുടെ ആവശ്യത്തെ മുഴുവനായി അംഗീകരിക്കാതെ മുതിര്‍ന്ന നേതാക്കള്‍.

രാജ്യസഭാ സീറ്റ് പാര്‍ട്ടി പറഞ്ഞാല്‍ മാത്രം ഒഴിയാമെന്ന തീരുമാനത്തിലാണ് പി.ജെ. കുര്യന്‍. സ്വയം മാറി നിന്ന് സീറ്റ് വേറെ ആര്‍ക്കെങ്കിലും നല്‍കാന്‍ താന്‍ തയ്യാറല്ലെന്നാണ് കുര്യന്റെ അഭിപ്രായ പ്രകടനത്തില്‍ നിന്ന് വ്യക്തമാകുന്നത്. കാലാവധി പൂര്‍ത്തിയാക്കിയ പി.ജെ. കുര്യന് പകരം ഏതെങ്കിലും പുതുമുഖത്തെ രാജ്യസഭയിലേക്ക് എത്തിക്കണമെന്നാണ് യുവ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് പി.ജെ. കുര്യന്റെ മറുപടി എത്തിയത്. രാ​ജ്യ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കു​ന്ന​തി​ൽ​നി​ന്നു പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ മാ​റി നി​ൽ​ക്കാ​മെ​ന്നാ​ണ് മൂ​ന്നു​വ​ട്ടം തു​ട​ർ​ച്ച​യാ​യി രാ​ജ്യ​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പി.​ജെ.​കു​ര്യ​ന്‍റെ വാ​ദം.

ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് നേ​രി​ട്ട​തു വ​ൻ തോ​ൽ​വി​യാ​ണ്. ഈ ​തോ​ൽ​വി​യി​ൽ പാ​ർ​ട്ടി പ​രി​ശോ​ധ​ന ന​ട​ത്ത​ണം. പാ​ർ​ട്ടി​യി​ലെ യു​വ​നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്യു​ന്നു. യു​വാ​ക്ക​ളു​ടെ അ​വ​സ​ര​ത്തി​നു താ​ൻ ത​ട​സ​മാ​കി​ല്ല. പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ മ​ത്സ​ര​രം​ഗ​ത്തു​നി​ന്നു മ​റി​നി​ൽ​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് പി.​ജെ.​കു​ര്യ​ൻ പ​ത്ത​നം​തി​ട്ട​യി​ൽ പ​റ​ഞ്ഞു.

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരാന്‍ തനിക്ക് പ്രത്യേകിച്ച് അവശതകളൊന്നുമില്ലെന്ന് പിപി തങ്കച്ചനും പറഞ്ഞു. തനിക്ക് ഓര്‍മ്മക്കുറവോ മറ്റ് ബുദ്ധിമുട്ടികളോ ഇല്ല. ഇപ്പോഴും ഈ സ്ഥാനത്ത് തുടരാന്‍ പ്രാപ്തിയുണ്ട്. എന്നാല്‍ യുവ നേതാക്കളുടെ അഭിപ്രായത്തെ സ്വീകരിക്കുന്നുവെന്നും പിപി തങ്കച്ചന്‍ പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ സ്ഥാനം ഒഴിയാമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്കും പുതുമുഖങ്ങളെ എത്തിക്കണമെന്നാണ് യുവ എംഎല്‍എമാര്‍ ആവശ്യം ഉന്നയിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here