Advertisement

വാട്‌സ് ആപ്പ് ഹർത്താൽ; 1595 പേരെ അറസ്റ്റ് ചെയ്തു

June 4, 2018
Google News 0 minutes Read
1595 persons arrested in connection with fake hartal spread via whatsapp

വാട്‌സ്ആപ്പിലൂടെ വ്യാജ ഹർത്താലിന് ആഹ്വാനം ചെയ്തതിന് 1595 പേരെ അറസ്റ്റ് ചെയ്തു. രജിസ്റ്റർ ചെയ്ത 85 ക്രിമിനൽ കേസുകളിലായാണ് 1595 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.

കേരളാ നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിലെ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സമൂഹ മാധ്യമങ്ങളിൽ മുഖ്യമന്ത്രിക്കെതിരേ പോസ്റ്റിട്ടതിന് എത്ര പേർക്കെതിരേ കേസെടുത്തെന്ന പി.ടി തോമസ് എംഎൽഎയുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയാൻ തയാറായില്ല. ഇത് രണ്ട് സംഭവമാണെന്നും രണ്ട് ചോദ്യങ്ങളായി ചോദിച്ചാൽ മാത്രമേ മറുപടി പറയാൻ കഴിയൂവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here