Advertisement

ഗാലറി നിറയും ഛേത്രിയുടെ സെഞ്ചുറി കാണാന്‍

June 4, 2018
Google News 1 minute Read

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രിയുടെ അഭ്യര്‍ഥന രാജ്യത്തെ ഫുട്‌ബോള്‍ ആരാധകര്‍ സ്‌നേഹത്തോടെ കേട്ടു. ഇന്റര്‍കോണ്ടിനന്റല്‍ കപ്പിലെ ഇന്ത്യയുടെ അടുത്ത മത്സരം കാണാന്‍ ആരാധകര്‍ ഓടിയെത്തും. മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായി അധികൃതര്‍ അറിയിച്ചു. ഛേത്രിയുടെ കഴിഞ്ഞ ദിവസത്തെ അഭ്യര്‍ഥന മാനിച്ചാണ് മത്സരം കാണാന്‍ ആളുകള്‍ ഓടിയെത്തുന്നത്.

ഇ​ന്‍റ​ർ​കോ​ണ്ടി​ന​ന്‍റ​ൽ ക​പ്പി​ലെ ഒ​ഴി​ഞ്ഞ ഗാ​ല​റി​ക​ൾ നി​റ​ക്കാ​ൻ ആ​രാ​ധ​ക​രോ​ട് അ​ഭ്യ​ർ​ഥി​ച്ച് സു​നി​ൽ ഛേത്രി ​രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ചീ​ത്ത​വി​ളി​ക്കു​ക​യോ വി​മ​ർ​ശി​ക്കു​ക​യോ എ​ന്തു​വേ​ണ​മെ​ങ്കി​ലും ചെ​യ്തോ​ളൂ, പ​ക്ഷേ സ്റ്റേ​ഡി​യ​ത്തി​ൽ​വ​ന്ന് ഒ​രു ത​വ​ണ​യെ​ങ്കി​ലും ക​ളി കാ​ണൂ എ​ന്നാ​യി​രു​ന്നു ഛേത്രി​യു​ടെ അ​ഭ്യ​ർ​ഥ​ന. ചൈ​നീ​സ് താ​യ്പേ​യി​ക്കെ​തി​രെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ഴി​ഞ്ഞ ഗാ​ല​റി​യാ​യി​രു​ന്ന​തി​നാ​ൽ മ​ത്സ​രം കാ​ണാ​നെ​ത്തി​യ​വ​ർ​ക്കു ന​ന്ദി പ​റ​ഞ്ഞാ​ണു താ​രം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ വീ​ഡി​യോ ആ​രം​ഭി​ച്ച​ത്.

ഛേത്രി​യു​ടെ വീ​ഡി​യോ​യ്ക്കു പി​ന്നാ​ലെ ര​ണ്ടു​ദി​വ​സം​കൊ​ണ്ടു ടി​ക്ക​റ്റു​ക​ളെ​ല്ലാം വി​റ്റു​തീ​ർ​ന്നു. 15000 പേ​രെ ഉ​ൾ​ക്കൊ​ള്ളി​ക്കാ​ൻ ക​ഴി​യു​ന്ന സ്റ്റേ​ഡി​യ​മാ​ണു മും​ബൈ​യി​ലെ ഫു​ട്ബോ​ൾ അ​രീ​ന​യി​ലേ​ത്. കെ​നി​യ​ക്കെ​തി​രെ​യാ​ണ് ഇ​ന്‍റ​ർ​കോ​ണ്ടി​നെ​ന്‍റ​ൽ ക​പ്പി​ൽ ഇ​ന്ത്യ​യു​ടെ അ​ടു​ത്ത മ​ത്സ​രം.

ഈ മത്സരത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സൂപ്പര്‍താരം സുനില്‍ ഛേത്രി തന്റെ 100-ാം രാജ്യന്താര മത്സരത്തിന് ബൂട്ടണിയുകയാണ് ഇന്നത്തെ മത്സരത്തില്‍. ഇന്ന് കളി കാണാനെത്തുന്ന ആരാധകര്‍ക്ക് പ്രിയപ്പെട്ട താരത്തിന്റെ 100-ാം മത്സരത്തിന് സാക്ഷികളാകാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here