Advertisement

നിയമസഭയില്‍ മാസ്‌ക് ധരിച്ചെത്തിയ എംഎല്‍എയെ പരിഹസിച്ച് എന്‍.എസ് മാധവന്‍

June 4, 2018
Google News 2 minutes Read
ns madhvan

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നിയമസഭയിലേക്ക് മാസ്‌കും ഗ്ലൗസും ധരിച്ചെത്തിയ കുറ്റ്യാടി എംഎല്‍എ പാറയ്ക്കല്‍ അബ്ദുള്ളയുടെ നടപടിയെ പരിഹസിച്ച് എഴുത്തുകാരനായ എന്‍.എസ്. മാധവന്‍ രംഗത്ത്. മാസ്‌കും ഗ്ലൗസും ധരിച്ചെത്തിയ എംഎല്‍എയുടെ നടപടിയെ നിയമസഭയില്‍ വെച്ചുതന്നെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശിച്ചിരുന്നു. അതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ എന്‍.എസ്. മാധവന്‍ വിമര്‍ശിച്ചത്. കടുത്ത മഴയില്‍, അഹോരാത്രം നിപയ്‌ക്കെതിരെ ജീവന്‍ പണയം വച്ച് പോരാടുന്ന ഡോക്ടര്‍മാരെയും നഴ്‌സുമാരെയും കൊഞ്ഞനം കുത്തുന്ന നടപടിയാണ് കുറ്റ്യാടി എംഎല്‍എയുടേതെന്ന് എന്‍.എസ് മാധവന്‍ പരിഹസിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here