Advertisement

വികസനക്കുതിപ്പിന് കിഫ്ബി; 23414 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

June 4, 2018
Google News 0 minutes Read
Thomas Issac FM

സംസ്ഥാനത്ത് 23414 കോടിയുടെ 383 പദ്ധതികള്‍ക്ക് കിഫ്ബി വഴി അംഗീകാരം ലഭിച്ചുവെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. ജൂണ്‍ ഒന്നിന് ചേര്‍ന്ന കിഫ്ബി എക്‌സിക്യൂട്ടീവ് യോഗം 341 കോടിയുടെ പദ്ധതികള്‍ക്കും രണ്ടിനു ചേര്‍ന്ന യോഗം 1030 കോടിയുടെ പദ്ധതികള്‍ക്കും അംഗീകാരം നല്‍കിയതോടെയാണ് 23414 കോടിയുടെ പദ്ധതികള്‍ സംസ്ഥാന തലത്തില്‍ കിഫ്ബി വഴി നടക്കുമെന്ന് ധനകാര്യമന്ത്രി അറിയിച്ചത്. കിഫ്ബിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് തോമസ് ഐസക് പങ്കുവെച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here