Advertisement

കേരളത്തിലെ 12 മെഡിക്കൽ കോളേജുകൾക്ക് പ്രവേശനവിലക്ക്; പട്ടികയിൽ രണ്ട് സർക്കാർ കോളേജും

June 5, 2018
Google News 1 minute Read
self financing medical colleges approach HC for doubling fees

രണ്ട് സർക്കാർ കോളേജുകൾ ഉൾപ്പെടെ കേരളത്തിലെ 12 മെഡിക്കൽ കോളേജുകളിലെ എം.ബി.ബി.എസ്. പ്രവേശനത്തിന് ഈ വർഷം അനുമതിയില്ല. അടിസ്ഥാന സൗകര്യങ്ങൾ കുറവായതിനാൽ പ്രവേശനത്തിന് അനുമതി നൽകേണ്ടതില്ലെന്ന മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ(എം.സി.ഐ.)യുടെ ശുപാർശ ആരോഗ്യമന്ത്രാലയം അംഗീകരിച്ചു.

ഇടുക്കി, പാലക്കാട് സർക്കാർ മെഡിക്കൽ കോളേജുകളിലെ നൂറുവീതം സീറ്റുകൾ ഉൾപ്പെടെ സംസ്ഥാനത്തെ 1,600ഓളം മെഡിക്കൽ സീറ്റുകളിൽ ഈ അധ്യയനവർഷം പ്രവേശനം നടത്താനാകില്ല.

വിലക്ക് നേരിട്ട നിലവിലുള്ള കോളേജ് സീറ്റുകൾ

ഗവ. മെഡിക്കൽ കോളേജ്, പാലക്കാട് 100
കെ.എം.സി.ടി., കോഴിക്കോട് 150
എസ്.ആർ. മെഡിക്കൽ കോളേജ്, വർക്കല 100
പി.കെ. ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, പാലക്കാട് 150
മൗണ്ട് സിയോൻ, പത്തനംതിട്ട 100
കേരള മെഡിക്കൽ കോളേജ്, പാലക്കാട് 150
അൽ അസർ, തൊടുപുഴ 150
ഡോ. സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ. മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ, തിരുവനന്തപുരം 100-150
ഡി.എം., വയനാട് 150
പുതിയ കോളേജ് സീറ്റുകൾ
ഗവ. മെഡിക്കൽ കോളേജ് ഇടുക്കി 100
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, പാലക്കാട് 150
ശ്രീ അയ്യപ്പ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഫൗണ്ടേഷൻ, പത്തനംതിട്ട 150

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here