21
Sep 2018
Friday
phenix kerala

എടപ്പാള്‍ പീഡനം;തിയറ്റര്‍ ഉടമയുടെ അറസ്റ്റ് പുനഃപരിശോധിക്കും

എടപ്പാൾ പീഡനക്കേസുമായി ബന്ധപ്പെട്ട തിയറ്റർ ഉടമയുടെ അറസ്റ്റ് പുനപരിശോധിക്കാൻ ആഭ്യന്തരവകുപ്പ് നീക്കം തുടങ്ങി. അറസ്റ്റ് ചട്ടംലഘിച്ചാണെന്ന് പോലീസിന് ലഭിച്ച നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പരിശോധനകൾക്ക് ശേഷം സംഭവത്തിൽ തുടർ നടപടി മതിയെന്ന് ഡിജിപി ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിന്‍റെ അന്വേഷണ ചുമതലയിൽ നിന്നും സിഡിആർബി ഡിവൈഎസ്പി ഷാജി വർഗീസിനെ മാറ്റി ക്രൈംബ്രാഞ്ചിന് നൽകിയതിന് പിന്നാലെയാണ് ഡിജിപിയുടെ നിർദ്ദേശമുണ്ടായിരിക്കുന്നത്.

Top