Advertisement

ഫ്‌ളവേഴ്‌സ് മീഡിയ അക്കാദമി; ആദ്യ ബാച്ച് പുറത്തിറങ്ങി

June 6, 2018
Google News 0 minutes Read
flowers academy convocation

ഫ്‌ളവേഴ്‌സ് അക്കാദമി ആദ്യ ബാച്ച് പഠനം പൂർത്തിയാക്കി പുറത്തിറങ്ങി. കടവന്ത്രയിലെ പുതിയ അക്കാദമി മന്ദിരത്തിൽ നടന്ന ചടങ്ങിൽ സംവിധായകൻ കമലായിരുന്നു മുഖ്യാതിഥി. കമലാണ് പഠനം പൂർത്തീകരിച്ച് വിജയിച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതും.

നിരവധി വിനോദ ചാനലുകളുടെ ഇടയിലേക്ക് വളരെയധികം വെല്ലുവിളികൾ ഏറ്റെടുത്താണ് ഫ്‌ളവേഴ്‌സ് ആരംഭിച്ചത്. നിരവധി ചാനുലകളിൽ ഒരുപാട് വർഷം പ്രവർത്തിച്ച് അതിന്റെ ഗുണങ്ങളും ദോഷങ്ങളും അറിഞ്ഞാണ് ആർ ശ്രീകൺഠൻ നായർ ഫ്‌ളവേഴ്‌സ് ചാനലുമായി വരുന്നത്. അതുകൊണ്ട് തന്നെ പ്രതീക്ഷകൾ ഒരുപാടായിരുന്നുവെന്ന് കമൽ പറഞ്ഞു. ആ പ്രതീക്ഷകൾ നിലനിറുത്താൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും, വളരെ ക്ലീഷേ എന്നു തോന്നുന്ന പല പരിപാടികളും ലൈവാക്കി മാറ്റാൻ ഫ്‌ളവേഴ്‌സിന് കഴിഞ്ഞുവെന്നും കമൽ കൂട്ടിച്ചേർത്തു. വാർത്തകൾ കൊണ്ട് ബോറടിപ്പിക്കുകയും ജനങ്ങളെ ഒരുപാട് തെറ്റിധരിപ്പിക്കുകയും ചെയ്യുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മറ്റേത് പ്രവർത്തി മേഖലയേക്കാൾ കൂടുതൽ മാധ്യമരംഗം ഏറ്റവും കൂടുതൽ സജീവമായി നിൽക്കുന്ന ഈ സമയത്തുതന്നെ മാധ്യമരംഗം പ്രവർത്തനമേഖലയായി തെരഞ്ഞെടുത്തത് ശ്രദ്ധേയമാണെന്നും കമൽ പറഞ്ഞു.

flowers academy convocation

ദൃശ്യമാധ്യമത്തെ കുറിച്ച് എനിക്കെല്ലാം അറിയാം എന്ന് ചിന്തിക്കുന്നവരുള്ള ഈ കാലഘട്ടത്തിൽ എനിക്കെന്താണ് പഠിക്കേണ്ടതെന്നാണ് ചിന്തിക്കേണ്ടത്. ഈ ധാരണ അക്കാദമിയലെ ആറു മാസത്തെ പഠനം കൊണ്ട് തിരുത്താൻ കഴിഞ്ഞിട്ടുണ്ടാകുമെന്നും, അതാണ് അക്കാദമിയുടെ പ്രസക്തിയെന്നും കമൽ പറഞ്ഞു. തിയറിയിൽ കവിഞ്ഞ് പഠിച്ചതെല്ലാം പ്രായോഗികമായി ഉപയോഗിക്കാനും അക്കാദമിയിലെ പഠനത്തിലൂടെ വിദ്യാർത്ഥികൾക്കായി എന്നും കമൽ പറഞ്ഞു.

ചടങ്ങിൽ ഇൻസൈറ്റ് മീഡിയ സിറ്റി മാനേജിങ്ങ് ഡയറക്ടർ ആർ ശ്രീകൺഠൻ നായർ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അനിൽ അയിരൂർ, ട്വിന്റിഫോർ ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്ററും ഫ്‌ളവേഴ്‌സ് അക്കാദമി ഡയറക്ടറുമായി ലീൻ ബി ജെസ്മസ് എന്നിവർ  പങ്കെടുത്തു.

ഒക്ടോബർ 3, 2017 നാണ് ഫ്‌ളവേഴ്‌സ് അക്കാദമിയുടെ ആദ്യ ബാച്ച് ആരംഭിച്ചത്. ടെലിവിഷൻ പ്രൊഡക്ഷൻ, വീഡിയോ എഡിറ്റിങ്ങ്, ജേണലിസം തുടങ്ങി മാധ്യമരംഗത്തെ എല്ലാ മേഖലയിലുമുള്ള നിരവധി കോഴ്‌സുകളാണ് അക്കാദമിയിൽ പഠിപ്പിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here