22
Oct 2018
Monday
24 - Comming soon

കാലയുടെ റിലീസ് തടയാനാകില്ല; സുപ്രീം കോടതി

kaala 1

രജനീകാന്ത് ചിത്രമായ കാലയുടെ റിലീസ് തടയാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. ചിത്രത്തിന്റെ റിലീസിംഗ് തടയണമെന്ന് ആവശ്യപ്പെട്ട് കെ.എസ്. രാജശേഖരന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി കളഞ്ഞു. ഹര്‍ജിയില്‍ ഈ ഘട്ടത്തില്‍ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എ.കെ. ഗോയല്‍, അശോക് ഭൂഷണ്‍ എന്നിവരുടെ ബെഞ്ച് ഹര്‍ജി തള്ളിയത്. പകര്‍പ്പാവകാശ ലംഘനം ആരോപിച്ചാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ചിത്രത്തിനെതിന്‍റെ റിലീസ് ദിവസം വേണ്ട സുരക്ഷനല്‍കണമെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക ഹൈക്കോടതി  സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. രജനിയുടെ കാവേരി വിഷയത്തിലുള്ള പ്രതികരണത്തില്‍ പ്രതിഷേധിച്ച് കന്നഡ സംഘടനകള്‍ ചിത്രത്തിനെതിരേ രംഗത്തുവന്ന സാഹചര്യത്തിലായിരുന്നു നിര്‍മാതാവ് അടക്കമുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Top