Advertisement

പാസ്‌പോര്‍ട്ട് കണ്ടെത്താന്‍ ഭാര്യവീട്ടില്‍ തെരച്ചില്‍ നടത്തണം; തെരച്ചിലിന് പോലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് കോടതി

June 6, 2018
Google News 0 minutes Read
Court Special Courts For MP MLA Cases to be inaugrated tomorrow

ഭാര്യ വീട്ടിൽ തെരച്ചിൽ നടത്തി ഭർത്താവിന്റെ പാസ്പോർട്ട് കണ്ടെടുക്കുന്നതിന് പോലീസ് സംരക്ഷണം നൽകാനാവില്ലന്ന് ഹൈക്കോടതി. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയ പ്രവാസികളായ മലയാളി ദമ്പതികളിൽ ഭർത്താവിന്റെ പാസ്പോർട്ട് കൈക്കലാക്കിയതിനു ശേഷം തിരികെ നൽകിയില്ലന്നും വ്യാഴാഴ്ചത്തെ തന്റെ യാത്ര മുടങ്ങുമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ പരാതി.

മട്ടാഞ്ചേരിയിലെ ഭാര്യവീട്ടിൽ തെരച്ചിൽ നടത്തി പാസ്പോർട്ട് കണ്ടെത്താൻ പോലീസ് സംരക്ഷണമാണ് ആവശ്യപ്പെട്ടത്. മട്ടാഞ്ചേരിയിൽ പോകാൻ തനിക്ക് ജീവല്‍ഭയമുണ്ടെന്ന് ഹർജിക്കാരൻ വാദിച്ചു. ദമ്പതികളെ കോടതി നേരിട്ട് വിളിച്ചു വരുത്തി വിശദാംശങ്ങൾ തേടി. പാസ് പോർട്ട് തന്റെ കൈവശമില്ലന്നായിരുന്നു ഭാര്യയുടെ നിലപാട്. കേസ് മീഡിയേഷനിലൂടെ ഒത്തുതീർപ്പാക്കാനുള്ള ശ്രമവും പരാജയപ്പെട്ടതിനെ തുടർന്ന് ഡിവിഷൻ ബഞ്ച് കേസിലെ തുടർ നടപടികൾ അവസാനിപ്പിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here