Advertisement

നിപ; നീരാളിയുടെ റിലീസ് നീട്ടിയെന്ന് സൂചന

June 6, 2018
Google News 0 minutes Read
neerali release may be postponed

മോഹൻലാൽ ചിത്രം നീരാളിയുടെ റിലീസ് നീട്ടിയെന്ന് സൂചന. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

പെരുന്നാൾ റിലീസായി നീരാളി തിയറ്റററുകളിലെത്താൻ ഇരിക്കെയാണ് നിപ വൈറസ് ഭീഷണി എത്തിയത്. തിയറ്ററുകളിലേക്ക് ആളുകൾ എത്താത്തതും വടക്കൻ കേരളത്തിൽ പല തിയറ്ററുകളും അടച്ചിട്ടതും ആണ് സിനിമാ മേഖലയെയും ബാധിക്കുന്നത്.

പെരുന്നാൾ റിലീസായി 15ന് എത്താനിരുന്ന ചിത്രത്തിന്റെ റിലീസ് നീട്ടുകയാണെന്ന് നിർമാതാക്കൾ അറിയിച്ചു. റിലീസിൻറെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച പ്രചാരണ പരിപാടികളും പാതിവഴിയിൽ നിർത്തി. ജൂലൈ 12ലേക്കാണ് റിലീസ് നീട്ടിയത് എന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here